ചേരുംകുഴി ഐപിസി ഇമ്മാനുവൽ സഭയുടെ പുതിയ ഹാളിന്റെയും പാഴ്സണേജിന്റെയും സമർപ്പണം

ചേരുംകുഴി ഐപിസി ഇമ്മാനുവൽ സഭയുടെ പുതിയ ഹാളിന്റെയും പാഴ്സണേജിന്റെയും സമർപ്പണം
ad
ad
ad

ഇരിങ്ങാലക്കുട: ഐപിസി ചേരുംകുഴി ഇമ്മാനുവൽ സഭയുടെ പുതിയ ഹാളിന്റെയും പാഴ്സണേജിന്റെയും സമർപ്പണ ശുശ്രൂഷകൾ ജൂലൈ 19 ശനിയാഴ്ച രാവിലെ 10 ന് അനുഗ്രഹകരമായി നടന്നു. ഇരിങ്ങാലക്കുട സെന്റർ മിനിസ്റ്റർ പാസ്റ്റർ ഗർസിം പി. ജോൺ സമർപ്പണ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി.

സെന്റർ സെക്രട്ടറി പാസ്റ്റർ ബിനു ബേബിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പ്രമുഖ ദൈവദാസന്മാരും നേതാക്കളും പങ്കെടുത്തു. സെന്റർ വൈസ് പ്രസിഡന്റ് പാസ്റ്റർ എബ്രഹാം തോമസ്, ഐപിസി കേരള സ്റ്റേറ്റ് കൗൺസിൽ അംഗം ബ്രദർ ജോർജ് തോമസ്, സെന്റർ സോദരി സമാജം പ്രസിഡന്റ് സിസ്റ്റർ ഷീല ഗർസിം, മുൻ ശുശ്രൂഷകൻ പാസ്റ്റർ ഡെജി പി. ജോസ്, സെന്റർ ട്രഷറർ ബ്രദർ ഗ്ലാഡ്വിൻ എന്നിവരും വിവിധ പുത്രികാ സംഘടനകളെ പ്രതിനിധീകരിച്ച് മറ്റ് നേതാക്കളും യോഗത്തിൽ ആശംസകൾ അറിയിച്ച് സംസാരിച്ചു.

സഭാ സെക്രട്ടറി റോയ് ജോസഫ്  നന്ദി പറഞ്ഞു.