പാസ്റ്റർ ബേബി മാത്യു അടപ്പനാംകണ്ടത്തിൻ്റെ വെളിപ്പാട് പുസ്തക വ്യാഖ്യാനം പ്രകാശനം ചെയ്തു
ന്യൂയോർക്ക്: പാസ്റ്റർ ബേബി മാത്യു അടപ്പനാം കണ്ടത്തിൽ രചിച്ച 'ഇതാ ഞാൻ വേഗം വരുന്നു'(വെളിപ്പാട് പുസ്തക വ്യാഖ്യാനം - മൂന്നാം ഭാഗം) എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം ഇന്ത്യാ പെന്തെക്കോസ്തൽ ഫെലോഷിപ്പ് ചർച്ചിൽ നടന്നു.
സഭയുടെ സീനിയർ പാസ്റ്റർ ജോസഫ് വില്യംസ് പുസ്തകത്തിന്റെ ആദ്യപ്രതി പാസ്റ്റർ അനീഷ് കൊല്ലത്തിനു നൽകി പ്രകാശനം നിർവഹിച്ചു. പാസ്റ്റർ ബേബി മാത്യു പുസ്തക രചനയെ പറ്റി വിശദീകരിച്ചു.ഗുഡ്ന്യൂസ് ബുക്സ് ആണ് പ്രസാധകർ.
പുസ്തകങ്ങൾ കുമ്പനാട് പ്രവർത്തിക്കുന്ന ഗുഡ്ന്യൂസ് ഓഫീസിലും സ്റ്റാളിലും ലഭ്യമാണ്. പുസ്തകത്തിന്റെ വില 250 രൂപ. വിവരങ്ങൾക്ക് :94469 12937


Advt.









































Advt.
























