ഗ്രേറ്റ് കമ്മീഷൻ കോൺഫറൻസുകൾ സമാപിച്ചു

തിരുവനന്തപുരം : പീപ്പിൾ ട്രീ മൂവ്മെന്റും ഭാരത് മിഷനും സംയുക്തമായി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലായി മാർച്ച് 23, 24, 25 തീയതികളിൽ ഗ്രേറ്റ് കമ്മീഷൻ കോൺഫ്രൻസുകൾ നടന്നു. പാസറ്റർമാർ, സുവിശേഷ പ്രവർത്തനങ്ങളിൽ താത്പര്യമുള്ള സഹോദരി സഹോദരാന്മാർ തുടങ്ങി നിരവധി പേർ ഈ ഗ്രേറ്റ് കമ്മീഷൻ കോൺഫ്രൻസുകളിൽ പങ്കെടുത്തു. ദൈവ വചനം പഠിക്കുകയും മറ്റുള്ളവരെ പഠിപ്പിക്കുക, യേശുവിന്റെ ശിഷ്യരാക്കുക എന്നതായിരുന്നു ചിന്താവിഷയം.

ഓപ്പറേഷൻ അഗാപ്പെ സിഇഒ ഡോ. അലക്‌സാണ്ടർ എബ്രഹാം ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. പീപ്പിൾ ട്രീ മൂവ്മെന്റിന്റെ ഇന്ത്യാ, സൗത്ത് ഏഷ്യാ ഡയറക്ടർ പാസ്റ്റർ ജെറിൻ കുര്യാക്കോസ്, ഭാരത് മിഷൻ ചെയർമാൻ പാസ്റ്റർ ജിബിൻ പൂവക്കാല, കേരള കോർഡിനേറ്റർ ജയ്‌സൺ സോളമൻ എന്നിവർ നേതൃത്വം നൽകി.
Advertisement
































































