ഐപിസി കോട്ടയം ഡിസ്ട്രിക്റ്റ് ഫാമിലി മീറ്റും മാസയോഗവും ഓഗ. 15-ന്
കോട്ടയം: ഇന്ത്യ പെന്തെക്കോസ്ത് ചർച്ച് ഓഫ് ഗോഡ് കോട്ടയം ഡിസ്ട്രിക്റ്റ് (നോർത്ത് & സൗത്ത്) സംയുക്തമായി സംഘടിപ്പിക്കുന്ന ഫാമിലി മീറ്റും മാസയോഗവും ഓഗസ്റ്റ് 15 ശനിയാഴ്ച രാവിലെ 9.30-ന് പുതുപ്പള്ളി പെന്തെക്കോസ്തൽ തിയോളജിക്കൽ സെമിനാരിയിൽ നടക്കും. ഐപിസി പെരുമ്പാവൂർ സെന്റർ മിനിസ്റ്റർ പാസ്റ്റർ എം.എ.തോമസ് മുഖ്യാതിഥിയായി പങ്കെടുത്ത് ദൈവവചനം ശുശ്രൂഷിക്കും.
ഐപിസി കോട്ടയം ഡിസ്ട്രിക്കിലെ നോർത്ത്, സൗത്ത് സെൻ്ററുകളിലെ എല്ലാ ശുശൂഷകന്മാരും വിശ്വാസികളും പങ്കെടുക്കും.
ഐപിസി കോട്ടയം ഡിസ്ട്രിക്റ്റ് കോർഡിനേഷൻ പ്രസിഡണ്ടുമാരായ പാസ്റ്റർ ഫിലിപ്പ് കുര്യാക്കോസ്, പാസ്റ്റർ ജോയ് ഫിലിപ്പ്, വൈസ് പ്രസിഡൻ്റുമാരായ പാസ്റ്റർ പി.ടി. അലക്സാണ്ടർ, പാസ്റ്റർ വിൻസി ഫിലിപ്പ്, സെക്രട്ടറി പാസ്റ്റർ കെ. കെ ശശി സാം, ജോ. സെക്രട്ടറി ബോബി തോമസ്, ട്രഷറർ മനു കെ. ജോൺ എന്നിവർ നേതൃത്വം നൽകും.




