പാസ്റ്റർ ജെയിംസ് സാമുവേൽ ശാരോൻ റാന്നി റീജിയൻ മിനിസ്‌റ്റർ

പാസ്റ്റർ ജെയിംസ് സാമുവേൽ ശാരോൻ റാന്നി റീജിയൻ മിനിസ്‌റ്റർ

വാർത്ത: പാസ്റ്റർ പി.സി. സേവ്യർ യുകെ

റാന്നി: ശാരോൻ ഫെലോഷിപ്പ് ചർച്ചിൻ്റെ റാന്നി റീജിയൻ മിനിസ്റ്റർ ആയി പാസ്റ്റർ ജെയിംസ് സാമുവേൽ നിയമിതനായി. നിലവിൽ മാവേലിക്കര സെൻ്റർ പാസ്റ്ററായി സേവനമനുഷ്ഠിച്ചു വരവെയാണ് പുതിയ ചുമതല അദ്ദേഹത്തെ തേടിയെത്തുന്നത്.

​മികച്ച സംഘാടകനും വാഗ്മിയുമായ പാസ്റ്റർ ജെയിംസ് സാമുവേൽ മുൻപ് പുനലൂർ സെൻ്ററിലും ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവെച്ചിട്ടുണ്ട്. അന്താരാഷ്ട്ര തലത്തിൽ സഭയുടെ വളർച്ചയിൽ നിർണ്ണായക പങ്കുവഹിച്ച അദ്ദേഹം, യു.കെ ശാരോൻ ഫെലോഷിപ്പ് ചർച്ചിൻ്റെ സ്ഥാപകനും യു.കെ & അയർലൻ്റ് റീജിയൻ പ്രസിഡൻ്റുമായിരുന്നു.

​നിലവിൽ യു.കെ മലയാളി പെന്തെക്കോസ്തൽ അസോസിയേഷൻ (MPA UK & Europe) പ്രസിഡൻ്റായും അദ്ദേഹം സേവനമനുഷ്ഠിക്കുന്നുണ്ട്. അദ്ദേഹത്തിൻ്റെ നേതൃപാടവവും വിദേശരാജ്യങ്ങളിലെ പ്രവർത്തനപരിചയവും റാന്നി റീജിയനിലെ സഭാപ്രവർത്തനങ്ങൾക്ക് പുതിയ ഉണർവ് നൽകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.