ഡോ. ജോൺ വെസ്ലി (72) കർതൃസന്നിധിയിൽ
ഐഇഎം മുൻ ജനറൽ സെക്രട്ടറി റവ. ഡോ. ജോൺ വെസ്ലി (72) കർതൃസന്നിധിയിൽ.
ബെംഗളൂരു: ഇന്ത്യൻ ഇവാഞ്ചലിക്കൽ മിഷൻ (ഐഇഎം.) മുൻ ജനറൽ സെക്രട്ടറി കോട്ടയം ചെല്ലിയൊഴുക്കം പുത്തൻപുരയ്ക്കൽ റവ. ഡോ. ജോൺ വെസ്ലി (72) ബെംഗളൂരുവിൽ നിര്യാതനായി.
ഓപ്പറേഷൻ മൊബിലൈസേഷൻ (ഒ. എം ഇന്ത്യാ ) പ്രവർത്തകനായും , ഡോ ജോൺ മെക്കാദറിൻ്റെ ഇന്ത്യയിലെ ആരംഭകാല പ്രവർത്തനത്തിനും നേതൃത്വം നൽകിയിട്ടുണ്ട്.
സംസ്കാരം ആഗസ്റ്റ് 24 തിങ്കൾ രാവിലെ 11 ന് ഇന്ദിരാനഗർ മെത്തഡിസ്റ്റ് ചർച്ചിലെ ശുശ്രൂഷകൾക്കു ശേഷം ഹൊസൂർ റോഡ് ക്രിസ്ത്യൻ സെമിത്തേരിയിൽ.
ഭാര്യ: ചെങ്കോട്ട സ്വദേശി മേഴ്സി വില്യംസ്.
മക്കൾ: ജോൺ ചാൾസ് വെസ്ലി (ഡെറാഡൂൺ), സാമുവേൽ ജോൺ വെസ്ലി, ജോനാഥാൻ ആനന്ദ് വെസ്ലി (ഇരുവരും ബെംഗളൂരു).
മരുമക്കൾ: ഷേർളി വെസ്ലി, ക്രിസ്റ്റബെൽ കൃപാസിനി, സ്നേഹ നിറോണ.




