ബഥേൽ ബൈബിൾ കോളേജിന്റെ പൂർവ്വവിദ്യാർത്ഥി സംഗമം മാർച്ച് 24 ന്

ബഥേൽ ബൈബിൾ കോളേജിന്റെ പൂർവ്വവിദ്യാർത്ഥി സംഗമം മാർച്ച് 24 ന്

പുനലൂർ: ബഥേൽ ബൈബിൾ കോളേജിന്റെ പൂർവ്വവിദ്യാർത്ഥി സംഘടനയുടെ മഹാരാഷ്ട്ര-ഗുജറാത്ത്‌ സംയുക്ത സമ്മേളനം മാർച്ച് 24 ന് നവിമുംബൈ സെക്ടർ- 8 ലുള്ള YMCA ഹാളിൽ രാവിലെ 10 ന് നടക്കും. 

ബഥേൽ ബൈബിൾ കോളേജിന്റെ ശതാബ്ദിയോട് അനുബന്ധിച്ച് നടത്തപ്പെടുന്ന സമ്മേളനങ്ങളുടെ അഞ്ചാമത്തെ മീറ്റിങ്ങാണിത്. മഹാരാഷ്ട്ര-ഗുജറാത്ത്‌ മേഖലകളിൽ ശുശ്രൂഷിക്കുന്ന ബഥേലിലെ പൂർവ്വ വിദ്യാർത്ഥികൾ ഈ മീറ്റിംഗിൽ സംബന്ധിക്കും.  

അലൂമ്നൈ അസോസ്സിയേഷൻ പ്രസിഡന്റ്‌ പാസ്റ്റർ ടി. വി തങ്കച്ചന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ കോളേജ്‌ പ്രിൻസിപ്പൽ റവ. ഡോ. ജെയിംസ്‌ ജോർജ്ജ്‌, AG മഹാരാഷ്ട്ര വെസ്റ്റേൺ ഡിസ്ട്രിക്ട് കൗൺസിൽ സൂപ്രണ്ട് റവ. തോമസ് ചാക്കോ എന്നിവർ പ്രസംഗിക്കും.

ബഥേൽ ബൈബിൾ കോളജിന്റെ പൂർവ്വകാല സ്മരണകൾ പങ്കിടുവാനും പുരോഗമനപരമായ പ്രവർത്തനങ്ങളെപറ്റി ചിന്തിക്കുവാനും ഈ സമ്മേളനം വേദിയാകും. അലൂമ്നൈ അസോസ്സിയേഷൻ സെക്രട്ടറി പാസ്റ്റർ ബിജു ദാനം, ട്രഷറാർ പാസ്റ്റർ ഐജു വി. കുര്യാക്കോസ്‌ എന്നിവർ സമ്മേളനത്തിന് നേതൃത്വം നൽകും.

എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, പ്രസ്ബിറ്റർമാർ പാസ്റ്റേഴ്സ്‌ എന്നിവരും പങ്കെടുക്കും. ഇപ്പോൾ വിവിധ പെന്തക്കോസ്ത് സഭകളിൽ ശുശ്രൂഷിക്കുന്ന ബഥേലിലെ എല്ലാ പൂർവ്വവിദ്യാർഥികളും പങ്കെടുക്കണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു.

സംബന്ധിക്കും.