എഡ്മന്റണിൽ ഐക്യകൺവൻഷൻ ഒക്ടോബർ 3 മുതൽ
എഡ്മൺറ്റോൺ: എഡ്മൺഡണിലെ മലയാളം പെന്തെക്കോസ്റ്റൽ സഭകളുടെ കൂട്ടായ്മയായ യുണൈറ്റഡ് ക്രിസ്ത്യൻ ഫെല്ലോഷിപ്പ് എഡ്മൺറ്റിന്റെ പ്രഥമ കൺവെൻഷൻ ഒക്ടോബർ 3 മുതൽ 5 വരെ റിച്ചഫീൽഡ് ക്രിസ്ത്യൻ സഭയിൽ നടക്കും. പാസ്റ്റർ വിൽസൺ കടവിൽ ഉദ്ഘാടനം ചെയ്യും. പാസ്റ്റർ റെജി മാത്യു മുഖ്യ പ്രഭാഷകൻ ആയിരിക്കും.
പാസ്റ്റർമാരായ മനീഷ് തോമസ്, കെ.പി സാമുവേൽ, ഫ്രാൻസിസ് അലക്സാണ്ടർ എന്നിവർ വിവിധ സെഷനുകൾക്ക് നേതൃതത്വം നൽകും. തോമസ് വർഗീസ് , അജിത് ജോൺ , ജോയൽ തോമസ്, പാസ്റ്റർ ജോസഫ് ജോർജ്, പാസ്റ്റർ ജേക്കബ് തോമസ്, എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ പ്രവർത്തിച്ചു വരുന്നു.

