ഉപന്യാസ രചന മത്സരം: വിജയികളെ പ്രഖ്യാപിച്ചു

ഉപന്യാസ രചന മത്സരം: വിജയികളെ പ്രഖ്യാപിച്ചു
ad
ad
ad

കുന്നംകുളം: കുന്നംകുളം യുണൈറ്റഡ് പെന്തെക്കോസ്ത് ഫെലോഷിപ്പ് ടി.സി. മാത്യു മാസ്റ്റർ മെമ്മോറിയൽ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഉപന്യാസ രചന മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു. ജൂലൈ 5 ഞായറാഴ്ച ഇൻ ക്രൈസ്റ്റ് ഗ്ലോബൽ വർഷിപ്പ് സെന്ററിലെ യുപിഎഫ് ലൈബ്രറി ഹാളിൽ വച്ചായിരുന്നു മത്സരം നടന്നത്.

​തൃശൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി മത്സരാർത്ഥികൾ പങ്കെടുത്ത മത്സരത്തിൽ "മാറുന്ന ലോകത്തിൽ ക്രൈസ്തവ സാക്ഷ്യം" എന്നതായിരുന്നു വിഷയം.

ഒന്നാം സ്ഥാനം: ജിഷ എം. ബി. (പഴഞ്ഞി), രണ്ടാം സ്ഥാനം: സ്റ്റിനി സാം (തൃശൂർ), മൂന്നാം സ്ഥാനം: ലിജി ജിജി (കുന്നംകുളം).

​വിജയികൾക്ക് യഥാക്രമം 3000, 2000, 1000 രൂപ വീതം ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റും ലഭിക്കും. കൂടാതെ നാല് മുതൽ പന്ത്രണ്ട് വരെ സ്ഥാനങ്ങൾ നേടിയവർക്ക് പ്രോത്സാഹന സമ്മാനങ്ങളും നൽകുന്നതാണ്.  ആഗസ്റ്റ് മാസത്തിൽ നടക്കുന്ന പ്രത്യേക സമ്മേളനത്തിൽ  വിജയികൾക്കുള്ള പുരസ്കാരങ്ങൾ വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു.