ദി സിനഡ് ഓഫ് പെന്തെക്കോസ്‌ത് ചർച്ചസ് : പെന്തെക്കോസ്‌ത് മഹാസമ്മേളനം ഡിസം.17 ന്

ദി സിനഡ് ഓഫ് പെന്തെക്കോസ്‌ത് ചർച്ചസ് : പെന്തെക്കോസ്‌ത് മഹാസമ്മേളനം ഡിസം.17 ന്

പാലക്കാട്: ദി സിനഡ് ഓഫ് പെന്തെക്കോസ്‌ത് ചർച്ചസിന്റെ ആഭിമുഖ്യത്തിൽ പെന്തെക്കോസ്‌ത് മഹാസമ്മേളനം. പാലക്കാട് കോട്ടമൈതാനിയിൽ ഡിസം. 17 ന് ബുധനാഴ്ച നടക്കും. പാസ്റ്റർ അനിൽ കൊടിത്തോട്ടം കർത്താവായ യേശുക്രിസ്തുവിൻ്റെ രണ്ടാം വരവും ലോകാന്ത്യസംഭവങ്ങളെ കുറിച്ച് പ്രസംഗിക്കും. സഭാ സംഘടന വ്യത്യാസമില്ലാതെ വിശ്വാസികൾ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. 

ദി സിനഡ് ഓഫ് പെന്തെക്കോസ്‌ത് ചർച്ചസ് കേരളാ സ്റ്റേറ്റ് (പെന്തെക്കോസ്‌ത് സഭകളുടെ സിനഡ്) ഇന്ത്യയിലെ സഭകളുടെ അവകാശങ്ങൾക്കായും, ആദ്ധ്യാത്മിക കാര്യങ്ങൾക്കായും സർക്കാർ തലങ്ങളിൽ ആധികാരികമായി പ്രവർത്തിച്ചു വരുന്ന ഐക്യ സംഘടനയാണ്.  സഭാ സംഘടന വ്യത്യാസമെന്യേ ഇന്ത്യയിലുള്ള 23 സംസ്ഥാനങ്ങളിലും വിപുലമായ പ്രവർത്തിച്ചു വരുന്നു. കേരളത്തിൽ പാലക്കാട് ജില്ലയിൽ കഴിഞ്ഞ ഒന്നരവർഷമായി പ്രവർത്തിച്ചു വരുന്നു.