വെള്ളക്കെട്ടിൽ തെന്നിവീണ് പൂഴിക്കാട് ചെരുവിൽ മാർട്ടിൻ റെബു (21) മരണമടഞ്ഞു

വെള്ളക്കെട്ടിൽ തെന്നിവീണ് പൂഴിക്കാട് ചെരുവിൽ മാർട്ടിൻ റെബു (21) മരണമടഞ്ഞു

പത്തനംതിട്ട: ദി പെന്തെക്കൊസ്ത് മിഷൻ പത്തനംതിട്ട സെന്റർ പൂഴിക്കാട് സഭാംഗവും പൂഴിക്കാട് ചെരുവിൽ റെബു ചാക്കോ - മിനി ദമ്പതികളുടെ മകൻ മാർട്ടിൻ റെബു (21) വെള്ളക്കെട്ടിൽ വീണ് മരണമടഞ്ഞു. ഒക്ടോ. 21 ന് വൈകിട്ട് 5.30 ന് പൂഴിക്കാട് മണത്തറ ഭാഗത്തുള്ള കരിങ്ങാലി പാടശേഖരത്തിന് സമീപമുള്ള ചാലിൽ കാൽ വഴുതി വെള്ളത്തിൽ വീഴുകയായിരുന്നു. സംസ്കാരം പിന്നീട്.

പന്തളം എൻഎസ്എസ് പോളിടെക്നിക്ക് കോളേജിൽ മൂന്നാംവർഷ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് വിദ്യാർത്ഥിയാണ്. സഹോദരി: മെറിൻ.