മണക്കാല കൺവൻഷന് അനുഗ്രഹീത സമാപ്തി

മണക്കാല കൺവൻഷന് അനുഗ്രഹീത സമാപ്തി

പാസ്റ്റർ ഷിബു ജോൺ അടൂർ

അടൂർ: ഫെയ്ത്ത് തിയോളജിക്കൽ സെമിനാരിയും അടൂർ സോണും സംയുക്തമായി സംഘടിപ്പിച്ച മണക്കാല കൺവൻഷൻ ആവേശകരമായ സമാപ്തി റവ റ്റി ജി ജേംയിസ് അധ്യക്ഷത വഹിച്ചു. പാസ്റ്റർ ഫെബിൻ ബോസ് പ്രാർത്ഥനയ്ക്ക് നേതൃത്വം വഹിച്ചു. ജോൺ വി.എം, പാസ്റ്റർ ഷിബു ബേബി ജോൺ, പാസ്റ്റർ രാജൻ മാത്യു, പാസ്റ്റർ ഏബ്രഹാം കുറിയാക്കോസ് എന്നിവർ പ്രാർത്ഥിച്ചു പാസ്റ്റർ ബോസ് എം കുരുവിള സങ്കീർത്തനം വായിച്ചു.  പാസ്റ്റർ രാജീവൻ എം തോമസ് സിസ്റ്റർ ഏലിയാമ്മ കോശി , റവ.സാം ജോർജ്ജ് കോശി,  പാസ്റ്റർ വർഗീസ് ജോഷ്വാ, റവ കെ എ ഫിലിപ്പ്  എന്നിവർ പ്രസംഗിച്ചു 

ജനറൽ പ്രസിഡന്റും സോൺ ഡയറക്ടറുമായ റവ ഫിന്നി ജേക്കബ് മുഖ്യ സന്ദേശം നൽകി. കർത്തൃമേശയ്ക്ക് ജനറൽ വൈസ് പ്രസിഡൻ്റ് പാസ്റ്റർ ജോൺസൺ കെ ശാമുവേൽ സന്ദേശവും നേതൃത്വവും നൽകി. 

അടൂർ മേഖലയും ഫെയ്ത്ത് തിയോളജിക്കൽ സെമിനാരിയും സംയുക്തമായി നടത്തിയ പൊതുസഭായോഗത്തിൽ ഞായറാഴ്ച 120 സഭകളിൽ നിന്നും 3000 ലധികം വിശ്വാസികളും സഭാ ശുശ്രൂഷകന്മാരും പങ്കെടുത്തു.

ജനറൽ ട്രഷറാർ കുഞ്ഞച്ചൻ വർഗീസ് ആശംസ അറിയിച്ചു. ഫിനാൻസ് കമ്മിറ്റി ചെയർമാൻ പാസ്റ്റർ റെജി ചാക്കോ നന്ദി പറഞ്ഞു. 

റവ.റ്റി.ജി ജേംയിസ്, പാസ്റ്റർ റോയി വി ശാമുവേൽ എന്നിവർ സമാപന സമ്മേളനത്തിന് നേതൃത്വം നൽകി.