പുതുപ്പള്ളി നാരകത്തോട് കപ്പയിൽ കെ. ജെ. ജോർജ് (98) നിര്യാതനായി
പുതുപ്പള്ളി: പരേതനായ പാസ്റ്റർ വി.റ്റി. തോമസിൻ്റെ (കുന്നത്തുംകര കുട്ടിയച്ചൻ) മകൾ മേരിക്കുട്ടിയുടെ ഭർത്താവ് കെ. ജെ. ജോർജ് (98) നിര്യാതനായി. പുതുപ്പള്ളി നാരകത്തോട് കപ്പയിൽ കുടുംബാംഗമാണ്. സംസ്കാരം ഓഗ. 29 ന് വെള്ളിയാഴ്ച രാവിലെ 9 ന് ഭവനത്തിൽ നടക്കുന്ന ശുശ്രൂഷയ്ക്ക് ശേഷം ഉച്ചകഴിഞ്ഞ് 2 ന് തച്ചകുന്ന് ബ്രദറൺ സെമിത്തേരിയിൽ നടക്കും.
മക്കൾ: സൂസൻ (ആന്ധ്ര), ജോസൻ (പുതുപ്പള്ളി), ബോബി(ഹൂസ്റ്റൻ). മരുമക്കൾ: പാസ്റ്റർ നോയൽ സാമുവൽ (ആന്ധ്ര), ഡോളി, റീന.



