പാസ്റ്റർ രാജൻ തോമസിൻ്റെ ഭാര്യ ശോശാമ്മ രാജൻ (പ്രേമ - 62) കർത്തൃസന്നിധിയിൽ
വടശ്ശേരിക്കര/ കരിംനഗർ : ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് തെലുങ്കാന സ്‌റ്റേറ്റ് ഓവർസീയർ തകിടിയിൽ പാസ്റ്റർ രാജൻ തോമസിൻ്റെ ഭാര്യ ശോശാമ്മ രാജൻ (പ്രേമ - 62) തെലുങ്കാന കരിംനഗറിൽ വെച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം സെപ്റ്റം. 4ന് രാവിലെ 10ന് വീട്ടിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 1ന് കരിംനഗർ ക്രിസ്ത്യൻ അസ്സോസിയേഷൻ സെമിത്തേരിയിൽ.
മക്കൾ: ഫെയ്ത്ത്, മന്ന, ശരോൺ, കൃപ. മരുമക്കൾ: ഡാനിഷ് എറണാകുളം, ജൂബിൻ കിടങ്ങന്നൂർ, ബ്ലെസൺ കോട്ടയം, ജിറാമിയ ചിങ്ങവനം. പരേത പള്ളത്താലുമൂട്ടിൽ (പിസിഎംഎസ്) കുടുംബാഗമാണ്.



