പാസ്റ്റർ ടി.ജെ മാത്യുവിൻ്റെ സംസ്‌കാരം ജൂലൈ 7 ന്
സംസ്കാര ശുശ്രൂഷ ഗുഡ്ന്യൂസ് ലൈവിലൂടെ വീക്ഷിക്കാം
https://www.youtube.com/live/RvxdngW8nxA?si=X5Wi-pYjGVcg5fXO
കോട്ടയം: ഐപിസി ഞാലിയാംകുഴി സഭാംഗം വാകത്താനം കൊച്ചുകാരോട്ട് പാസ്റ്റർ ടി. ജെ. മാത്യു (കുഞ്ഞ് - 77) കർതൃസന്നിധിയിൽ.
സംസ്കാരം ജൂലൈ 7 ചൊവ്വാഴ്ച രാവിലെ 8ന് ഭവനത്തിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് രാവിലെ 9.30ന് ഞാലിയാംകുഴി ശാലേം ഐപിസി സഭയിൽ പൊതു ശുശ്രൂഷയ്ക്ക് ശേഷം ഉച്ചയ്ക്ക് 1 ന് സഭാ സെമിത്തേരിയിൽ.
ഷിവമോഗ്ഗ, ദാവണഗരെ തുടങ്ങി കർണാടകയുടെ വിവിധയിടങ്ങളിൽ ദീർഘവർഷങ്ങൾ സുവിശേഷ പ്രവർത്തനം നടത്തിയിട്ടുണ്ട്. ബെഥേസ്ദ ബൈബിൾ കോളേജ്, ഒറ്റപ്പാലം എബനേസർ ബൈബിൾ കോളേജ്, കടുത്തുരുത്തി, ബെഥനി സെമിനാരി, ചങ്ങനാശേരി തുടങ്ങിയ സെമിനാരികളിൽ വേദാദ്ധ്യാപകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഭാര്യ: തങ്കമ്മ കപ്പാട് പരിന്തിരിക്കൽ കുടുംബാംഗം.
മക്കൾ: ഗോഡ്വിൻ, ഗ്ലോറിയ.
മരുമകൾ: എലിസബത്ത്. കൊച്ചുമക്കൾ: പോൾ, ലിഡിയ.




