ബഹ്‌റൈൻ BMCC ഇന്റർ ചർച്ച് ബൈബിൾ ക്വിസ് ഗ്രാൻ്റ് ഫിനാലെ ഇന്ന് വൈകിട്ട് 7 ന് 


ബഹ്‌റൈൻ BMCC ഇന്റർ ചർച്ച് ബൈബിൾ ക്വിസ് ഗ്രാൻ്റ് ഫിനാലെ ഇന്ന് വൈകിട്ട് 7 ന് 
ad
ad
ad

മനാമ: ബഹ്‌റൈൻ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (BMCC) യുടെ നേതൃത്വത്തിൽ ഈ വർഷത്തെ ഇന്റർ ചർച്ച് ബൈബിൾ ക്വിസ് മത്സരത്തിൻ്റെ ഗ്രാൻ്റ് ഫിനാലെ ഇന്ന് വൈകിട്ട് 7 ന് നടക്കും. മനാമ സെന്റ് ക്രിസ്റ്റഫർ കത്തീഡ്രലിലെ എ.എം ഹാളിലാണ് മത്സരം.

രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന മത്സരത്തിൽ പങ്കെടുത്ത 13 അംഗത്വ സഭകളിൽ നിന്നും ഫൈനലിൽ എത്തിച്ച 6 സഭകളാണ് ഇന്ന് മാറ്റുരയ്ക്കുന്നത്. പുതുമ നിറഞ്ഞതും വ്യത്യസ്തവും ആരോഗ്യകരവുമായ ഫൈനൽ മത്സരത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു.