3 മണിക്കൂർ വിദ്യാർത്ഥികളെ അഭിമുഖീകരിച്ച് സ്ഥാനാർത്ഥികൾ; യോവേൽ പി. മാത്യു എക്സ്എൽആർഐ കോളേജ് വിദ്യാർത്ഥി നേതാവ് 

3 മണിക്കൂർ വിദ്യാർത്ഥികളെ അഭിമുഖീകരിച്ച് സ്ഥാനാർത്ഥികൾ; യോവേൽ പി. മാത്യു എക്സ്എൽആർഐ കോളേജ് വിദ്യാർത്ഥി നേതാവ് 
യോവേൽ പി. മാത്യു

സന്ദീപ് വിളമ്പുകണ്ടം 

ബീഹാർ: ഇന്ത്യ മിഷൻ ഡയറക്ടർ ഡോ. എബി പി. മാത്യുവിന്റെ മകൻ യോവേൽ പി. മാത്യു എക്സ് എൽആർഐ കോളേജ് സ്റ്റുഡന്റ് ലീഡറായി തിരഞ്ഞെടുക്കപ്പെട്ടു. എക്സ്എൽആർഐ കത്തോലിക്കാ ജെസ്യൂട്ട് ഗ്രൂപ്പ് നടത്തുന്ന ഇന്ത്യയിലെ പ്രമുഖ എംബിഎ കോളേജുകളിൽ ഒന്നാണ്. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള എംബിഎ കോളേജാണിത്. 

എക്സ്എൽആർഐ കോളേജിലെ വിദ്യാർത്ഥി നേതാവിനെ തിരഞ്ഞെടുക്കുന്ന രീതി അല്പം വ്യത്യസ്തമാണ്. സ്ഥാനാർത്ഥികൾ എല്ലാം തിരഞ്ഞെടുപ്പിനുമുമ്പായി മുഴുവൻ വിദ്യാർത്ഥി സമൂഹത്തെയും അഭിമുഖീകരിക്കണം. ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകണം. ലീഡർഷിപ്പ് ക്വാളിറ്റി അളക്കുന്നതും, വിദ്യാർത്ഥി സമൂഹത്തോടുള്ള ആത്മാർത്ഥത വിലയിരുത്തുന്നതും, ഞങ്ങളുടെ നേതാവാകാൻ ഉതകുന്ന വ്യക്തിയാണോ എന്നെല്ലാം വിലയിരുത്തുന്ന ചോദ്യങ്ങൾ വിദ്യാർത്ഥികൾ ചോദിക്കും. അതിനു ശേഷം നടക്കുന്ന വോട്ടിംഗിൽ, സ്ഥാനാർത്ഥികളുടെ അഭിമുഖത്തെ അടിസ്ഥാനമാക്കി, വിദ്യർത്ഥികൾ തങ്ങളുടെ നേതാവിനെ തിരഞ്ഞെടുക്കും. ഇത്തരത്തിൽ ലീഡറായി തിരഞ്ഞെടുക്കപ്പെട്ട യോവേൽ പി.മാത്യു,  എംബിഎ മൂന്നാം സെമസ്റ്റർ വിദ്യാർത്ഥിയാണ്. കോളേജ് കാര്യങ്ങളിൽ വിദ്യാർത്ഥികൾക്ക് വേണ്ടി  നേതൃത്വപരമായ പങ്ക് വഹിക്കുക എന്നതാണ് ഉത്തരവാദിത്തം. 

സ്റ്റുഡന്റ് ലീഡറായി മത്സരിക്കാൻ ഒരു സാഹചര്യം ഒരുങ്ങിയപ്പോൾ യോവേൽ പി. മാത്യു, പിതാവ് ഡോ. എബി പി. മാത്യുവിനോട് അനുവാദം ചോദിച്ചു. അദ്ദേഹത്തിന്റെ മറുപടി ഇപ്രകാരമായിരുന്നു "ക്രൈസ്തവ മൂല്യങ്ങൾ ഉയർത്തിപിടിച്ചുകൊണ്ട്, വിദ്യാർത്ഥികൾക്ക് വേണ്ടി നീതിയോടെ പ്രവർത്തിക്കാൻ കഴിയുമെങ്കിൽ മോൻ മത്സരിക്കൂ..." ഈ വാക്കുകളാണ് യോവേലിനു ആവേശവും ധൈര്യവും പകർന്നത്. യോവേൽ മുമ്പ് ബിരുദപഠനത്തിൽ റാങ്ക് കരസ്ഥമാക്കിയിരുന്നു.

യോവേൽ പി. മാത്യുവിനു ഗുഡ്‌ന്യൂസ് കുടുംബത്തിന്റെ അഭിനന്ദനങ്ങൾ.

Advertisement