AUPC ദേശീയ സമ്മേളനം മെയ് 7 ന് ഇന്ന് മുതൽ


AUPC ദേശീയ സമ്മേളനം മെയ് 7 ന് ഇന്ന് മുതൽ
ad
ad
ad

വാർത്ത: പാസ്റ്റർ ബിന്നി സി മാത്യു

സിഡ്‌നി: ഓസ്ട്രേലിയയിലെ സഭകളുടെ പെന്തെക്കോസ്‌തു ഐക്യ കൂട്ടായ്മയയായ ഓസ്ട്രേലിയൻ യുണൈറ്റെഡ് പെന്തെക്കോസ്തൽ ചർച്ചസിൻ്റെ 13 മത് ദേശീയ സംഗമം മെയ് 7 മുതൽ 10 വരെ സിഡ്‌നി NSW 2760 സെൻ്റ് മേരീസ് മെമ്മോറിയൽ ഹാളിൽ നടക്കും.

ad
ad
ad

പാസ്റ്റർമാരായ സുരേഷ് ബാബു, വി.ടി എബ്രഹാം, സാറാ കോവൂർ, പാട്രിക് ജേക്കബ് എന്നിവർ പ്രസംഗിക്കും.  ബ്രദർ ഷാരുൻ വർഗീസ് നേതൃത്വം നൽകുന്ന 40 അംഗ ഗായകസംഘം ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

പ്രസിഡൻ്റ് പാസ്റ്റർ ജെസ്വിൻ മാത്യൂസ്, നാഷണൽ സെക്രട്ടറി ഇവാ. ടോണി ഫിലിപ്പ് എന്നിവരുടെ നേതൃത്വത്തിലുള്ള നാഷണൽ കമ്മിറ്റി പ്രവർത്തിച്ചു വരുന്നു.

പൊതുയോഗങ്ങൾ, ഫാമിലി ഫെലോഷിപ്പ്, ലേഡീസ് മീറ്റിംഗ്, പാസ്റ്റേഴ്സ് & ലീഡേഴ്സ്  മീറ്റിംഗ്, യുവജന മീറ്റിംഗ്, മധ്യസ്ഥപ്രാർത്ഥനകൾ, എന്നിവയും മെയ് 4 ന് ഞായറാഴ്ച പൊതു ആരാധനയും തിരുവത്താഴ ശുശ്രുഷയും നടക്കും.

ad
ad
ad
ad
ad
ad
ad
ad
ad

ഓസ്ട്രേലിയയിലേയും വിദേശ രാജ്യങ്ങളിലേയും വിശ്വാസികളും പങ്കെടുക്കും. .

ഇത് ഒരു കൂട്ടായ്മ മാത്രമല്ല, സഭകൾ ഒന്നായി ചേർന്ന് കർത്താവിന്റെ നാമത്തെ ഉയർത്തിപ്പിടിക്കുന്ന ഐക്യത്തിന്റെ മഹത്തരമായ അവസരവുമാണ് എന്ന് ഭാരവാഹികൾ അറിയിച്ചു.