നേര്യമംഗലം സെന്റർ പി.വൈ.പി.എ  ക്യാമ്പ് സെപ്റ്റം. 5 മുതൽ; ക്യാമ്പ് അനുഗ്രഹ പ്രാർത്ഥന സെപ്റ്റം. 2 ഇന്ന്    

നേര്യമംഗലം സെന്റർ പി.വൈ.പി.എ  ക്യാമ്പ് സെപ്റ്റം. 5 മുതൽ;  ക്യാമ്പ് അനുഗ്രഹ പ്രാർത്ഥന സെപ്റ്റം. 2 ഇന്ന്     

നേര്യമംഗലം: ഐ.പി.സി നേര്യമംഗലം സെന്റർ പി.വൈ. പി. എ ക്യാമ്പിന്റെ അനുഗ്രഹ പ്രാർത്ഥന സെപ്റ്റംബർ 2 ചൊവ്വാഴ്ച രാത്രി 8.45 മുതൽ 10 വരെ ഓൺലൈനിൽ സൂം പ്ലാറ്റ് ഫോമിൽ നടക്കും. ഐ.പി.സി ഹെബ്രോൻ, ഡാളസ് സഭയുടെ ശുശ്രൂഷകൻ പാസ്റ്റർ ജെയിംസ് വർഗീസ് ദൈവവചനം സംസാരിക്കും.

 സെപ്റ്റംബർ 5, 6 തീയതികളിൽ കീഴില്ലം പെനിയേൽ ബൈബിൾ സെമിനാരിയിൽ ക്യാമ്പ് നടക്കും.. ഐ.പി.സി നേര്യമംഗലം സെന്റർ മിനിസ്റ്റർ പാസ്റ്റർ സണ്ണി മാത്യു ഉദ്ഘാടനം നിർവഹിക്കും. പാസ്റ്റർ ബിജു ജേക്കബ് എറണാകുളം,  ഡോ. ജെയിംസ് ജോർജ് വെൺമണി, പാസ്റ്റർ നിറ്റ്സൺ കെ. വർഗ്ഗീസ് മാവേലിക്കര തുടങ്ങിയവർ പ്രസംഗിക്കും. പാസ്റ്റർ സോജൻ സി. എസ്, കൊട്ടാരക്കര ബ്ലെസ്സൺ എസ്. ജോസ്, പത്തനാപുരം എന്നിവരുടെ നേതൃത്വത്തിൽ സംഗീതശുശ്രൂഷയും നടക്കും.

bg