അശാന്തിയുടെ ലോകത്ത് ശാന്തി പകരാൻ വിശ്വാസികൾക്കാവണം : ഡോ. ലാജി പോൾ

അശാന്തിയുടെ ലോകത്ത് ശാന്തി പകരാൻ വിശ്വാസികൾക്കാവണം : ഡോ. ലാജി പോൾ
ഐപിസി എൻആർ വർക്കിംഗ് പ്രസിഡൻ്റ് ഡോ. ലാജി പോൾ ഉദ്ഘാടനം ചെയ്യുന്നു. പാസ്റ്റർമാരായ വി.ടി. തോമസ്, ഫിലിപ്പോസ് മത്തായി, സജോയ് വർഗീസ് എന്നിവർ വേദിയിൽ

ന്യൂഡൽഹി: അശാന്തിയുടെ ലോകത്ത് ശാന്തി പകരാൻ വിശ്വാസികൾക്കാവണമെന്ന് ഐപിസി എൻആർ വർക്കിംഗ് പ്രസിഡൻ്റ് ഡോ. ലാജി പോൾ ആഹ്വാനം ചെയ്തു. ഡൽഹി ജണ്ഡേവാലയിലെ അംബേദ്കർ ഭവനിൽ ആരംഭിച്ച ഐപിസി. നോർത്തേൺ റീജിയന്റെ 56-ാമത് ജനറൽ കൺവൻഷൻ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യഥാർത്ഥ സമാധാനം ക്രിസ്തുവിൽ മാത്രമേ കണ്ടെത്തുവാൻ സാധിക്കുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു..

പാസ്റ്റർ സജോയ് വർഗീസ് അദ്ധ്യക്ഷത വഹിച്ചു. "അശാന്തിയുടെ നാളുകളിൽ സമാധാനം അനുഭവിക്കുകയും സമാധാനം ഉണ്ടാക്കുന്നവരായി ജീവിക്കുകയും ചെയ്ക" എന്നതാണ്  മുഖ്യ ചിന്താവിഷയം.

നവംബർ 9 ഞായറാഴ്ച സമാപിക്കുന്ന കൺവൻഷനിൽ സുവിശേഷ പ്രസംഗകരായ പാസ്റ്റർ. സാബു വർഗീസ്, പാസ്റ്റർ. നൂറുദ്ദീൻ മുള്ള, എന്നിവരാണ്  മുഖ്യ പ്രസംഗകർ. സിസ്റ്റർ പെർസിസ് ജോൺ നേതൃത്വം നൽകുന്ന സയോൺ സിംഗേഴ്സ് ഗാനശുശ്രൂഷ   നിർവ്വഹിക്കും.

ദിവസവും രാവിലെ 9.30 ന് ശുശ്രൂഷക സമ്മേളനവും വൈകുന്നേരം 6 മുതൽ പൊതുയോഗവും നടക്കും. ഞായറാഴ്ച രാവിലെ ഒമ്പത് മുതൽ റീജിയണിലെ എല്ലാ സഭകളും ചേർന്നുള്ള സംയുക്ത ആരാധനയോടെ കൺവൻഷൻ സമാപിക്കും.

Advt.