മിസൈലും ഇന്റർസെപ്റ്ററും: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മിസൈലും ഇന്റർസെപ്റ്ററും: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മിസൈലും ഇന്റർസെപ്റ്ററും: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

തയ്യാറാക്കിയത് : പാസ്റ്റർ ബിജു ഹെബ്രോൻ, ബഹ്റൈൻ

ശ്ചിമേഷ്യയിലെ സമാധാനത്തെ ഹനിക്കുന്ന വർത്തമാനകാല സംഭവങ്ങൾ മലയാളികൾ ഉൾപ്പെടെയുള്ള ഒരു കോടിയോളം ഇൻഡ്യൻ സമൂഹത്തെ നേരിട്ട് ബാധിക്കുന്ന ഒന്നാണ്. ഈ സന്ദർഭത്തിൽ യുദ്ധബാധിത മേഖലയിലുള്ള സമാധനകാംക്ഷികളായ ദൈവജനം പ്രാർത്ഥിക്കുന്നതോടൊപ്പം ശ്രദ്ധിക്കേണ്ട ചിലകാര്യങ്ങളിലേക്ക് ശ്രദ്ധക്ഷണിക്കുകയാണ്.

എന്തുകൊണ്ടാണ് ഉത്തരവാദിത്തപ്പെട്ട സർക്കാരുകൾ നൽകുന്ന നിർദ്ദേശങ്ങളും മുന്നറിയിപ്പുകളും പിൻന്തുടരേണ്ടതിൻ്റെ ആവശ്യം. മിസൈൽ, ഇന്റർസെപ്റ്റർ എന്നീ വാക്കുകൾ സുപരിചിതമാണെങ്കിലും ഇവയുടെ പ്രവർത്തനവും പ്രത്യാഘാതവും അൽപമെങ്കിലും മനസ്സിലാക്കിയിരിക്കേണ്ടത് ഈ കാലഘട്ടത്തിൻ്റെ ആവശ്യമാണ്.

മിസൈലുകൾ നാല് തരത്തിൽ പ്രവർത്തിപ്പിക്കാം. ഓരോ പ്രവർത്തനവും അത് കൈവരിക്കേണ്ട ലക്ഷ്യത്തെ അടിസ്ഥാനമാക്കി വിക്ഷേപിക്കുന്നതിന് വളരെ മുമ്പുതന്നെ മിസൈലിലേക്ക് പ്രോഗ്രാം ചെയ്യപ്പെടുന്നു.

1. ഹൈ ആൾട്ടിറ്റ്യൂഡ് ബർസ്റ്റ് : ഒരു ഹൈ ആൾട്ടിറ്റ്യൂഡ് ബർസ്റ്റ് 100,000 അടി ഉയരത്തിൽ പൊട്ടിത്തെറിക്കുന്നതിനാൽ അത് ഭൂമിയിൽ കുറഞ്ഞ നാശനഷ്ടങ്ങളേ സൃഷ്ടിക്കുകയുള്ളു.

2. ആൾട്ടിറ്റ്യൂഡ് ബർസ്റ്റ് : താഴ്ന്ന ഉയരത്തിലുള്ള ഒരു ബേർസ്റ്റ് കൊണ്ട് വലിയ കൃഷിഭൂമിയോ വനപ്രദേശമോ നശിപ്പിക്കുന്നതിന് കഴിയും.

3. സർഫേസ് ബർസ്റ്റ് : ഒരു സർഫേസ് ബർസ്റ്റ് ആണ് നഗരങ്ങളെയോ പട്ടണങ്ങളെയോ നശിപ്പിക്കുന്നതിന് ഉപയോഗിക്കുന്നത്.

4. സബ്-സർഫേസ് ബർസ്റ്റ് : ഒരു സബ്-സർഫേസ് ബർസ്റ്റ് ഉറപ്പുള്ള ബങ്കറുകൾ, സിലോകൾ അല്ലെങ്കിൽ കമാൻഡ് ആൻഡ് കൺട്രോൾ സെന്ററുകൾ നശിപ്പിക്കുന്നതിന് ഉപയോഗിക്കുന്നു.

ശത്രു രാജ്യം അയക്കുന്ന മിസൈലുകളെ ആകാശത്ത് വെച്ച് തകർക്കുവാനാണ്  ഇന്റർസെപ്റ്ററുകൾ ഉപയോഗിക്കന്നത്. അത് മിസൈലിൻ്റെ ലക്ഷ്യത്തെ നശിപ്പിക്കുന്നു എന്നാൽ നശിപ്പിക്കപ്പെടുന്ന മിസ്സെലിൻ്റെയും ഇന്റർസെപ്റ്ററിൻ്റെയും ഭാഗങ്ങൾ നിലത്തുള്ള മനുഷ്യർക്ക് കാര്യമായ അപകടങ്ങൾ സൃഷ്ടിക്കുവാനോ ഉടനടി ജീവൻ അപകടപ്പെടുത്തുന്നതിലേക്കോ ദീർഘകാല മാനസിക ആഘാതം ഉണ്ടാക്കുന്നതിലേക്കോ നയിച്ചേക്കാം.

ഒരു മിസൈൽ തകർക്കുമ്പോൾ അല്ലെങ്കിൽ നമ്മുടെ വ്യവഹാര ഭാഷയിൽ പറഞ്ഞാൽ "അടിച്ചിടുകയോ" ചെയ്താൽ മനുഷ്യരിൽ താഴെ പറയുന്ന പ്രത്യാഘാതങ്ങൾ ഉണ്ടാക്കുവാൻ സാധ്യതയുണ്ട്. 

1. വീഴുന്ന അവശിഷ്ടങ്ങൾ (കൈനറ്റിക് ഇംപാക്ട്): തകരപ്പെട്ട മിസൈലും ഇന്റർസെപ്റ്ററും കഷണങ്ങളായി പൊട്ടിപ്പോകുമെന്നതാണ് പ്രധാന അപകടം. ഭാരമേറിയതും കൂർത്തതുമായ ഈ ശകലങ്ങൾ ഉയർന്ന വേഗതയിൽ വീഴുകയും മാരകമായ പരിക്കുകൾ വരുത്തുകയും കെട്ടിടങ്ങൾ നശിപ്പിക്കുകയും വാഹനങ്ങൾ തകർക്കുകയും ചെയ്യും.

2. സോണിക് ബൂമുകൾ:  തകർക്കപ്പെടുന്നത് പലപ്പോഴും ഉയർന്ന വേഗതയിലാണ് സംഭവിക്കുന്നത്. Mach 5 ന് (ശബദത്തേക്കാൾ അഞ്ച് ഇരട്ടി വേഗത ) മുകളിലുള്ള ഹൈപ്പർ സോണിക് വേഗത. ഇത് ശക്തമായ ഒരു സോണിക് ബൂം സൃഷ്ടിക്കുന്നു, അത് പരിഭ്രാന്തി സൃഷ്ടിക്കുകയും കെട്ടിടങ്ങൾക്ക് കേടുപാടുകൾ വരുത്തുകയും (ഗ്ലാസ് തകർക്കുകയും.) ചെയ്യുന്നു. തകർക്കപ്പെടുന്നത് വളരെ അകലെയാണെങ്കിൽ പോലും സമീപത്ത് ഒരു സ്ഫോടനം നടന്നതായി തോന്നുകയും ചെയ്യും.

3. സ്ഫോടനാവശിഷ്ടങ്ങളും കഷ്ണങ്ങളും: താഴ്ന്ന ഉയരത്തിലാണ് തകർക്കപ്പെടുന്നത് എങ്കിൽ, സ്ഫോടനം ഒരു സ്ഫോടനതരംഗത്തിനും ചിതറിയ കഷ്ണങ്ങൾക്കും കാരണമാകും, ഇത് പൊള്ളലേൽപിക്കാനും ശരീരത്തിലും മറ്റും തുളച്ചുകയറി പരിക്കുകൾ ഉൾപ്പെടെ ലാൻഡ് മൈനു
കളിൽ നിന്നുള്ളതിന് സമാനമായ പരിക്കുകൾക്ക് കാരണമാകും.

4. അഗ്നി അപകടങ്ങൾ: 
വീഴുന്നതും കത്തുന്നതുമായ അവശിഷ്ടങ്ങൾ (മിസൈൽ ഘടകങ്ങൾ, ഇന്ധന അവശിഷ്ടങ്ങൾ) നിലത്ത് തീ പടരാൻ കാരണമാകും.

4. മാനസിക ആഘാതം: ഉയർന്ന സമ്മർദ്ദം, പ്രവചനാതീതമായ സ്വഭാവം, തടസ്സപ്പെടുത്തലുകളും അതിനോടൊപ്പമുള്ള അലാറങ്ങളും വ്യാപകമായ പരിഭ്രാന്തിയും  ഭയവും പലർക്കും വിട്ടുമാറാത്ത PTSD അല്ലെങ്കിൽ മാനസിക ആഘാതം, ഉയർന്ന സമ്മർദ്ദം, എന്നിവയ്ക്കും കാരണമാകുന്നു, 

5. ശ്വസന പ്രശ്നങ്ങൾ:  പുകയും മാലിന്യങ്ങളും സ്ഫോടനത്തിൽ നിന്നുള്ള വായുവിന്റെ ഗുണനിലവാരം അപകടകരമാക്കും.

നാം സ്വീകരിക്കേണ്ട സുരക്ഷാ നടപടികൾ: ഒരു മിസൈൽ തകർക്കപ്പെടുമ്പോൾ നാം വീടിനുള്ളിൽ 
തന്നെ തുടരേണ്ടത് അത്യാവശ്യമാണ്, ഒരു ഉറപ്പുള്ള ഷെൽട്ടറിൽ, ജനാലകളിൽ നിന്ന് അകന്ന് നിൽക്കാൻ ശ്രമിക്കേണം. പുറത്ത് ആണെങ്കിൽ ഉടൻ തന്നെ ഷെൽട്ടറിൽ അഭയം കണ്ടെത്തുകയോ തല സംരക്ഷിക്കാൻ നിലത്ത് കിടക്കുകയോ ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്.