ഏ.ജി മധ്യമേഖല കൺവൻഷൻ ജനു.1 മുതൽ
കുണ്ടറ: അസംബ്ലീസ് ഓഫ് ഗോഡ് മധ്യമേഖലയുടെ പ്രഥമ കൺവൻഷൻ ജനുവരി 1 മുതൽ 4 വരെ കുണ്ടറ കെഐപി. കനാൽ ഗ്രൗണ്ടിൽ നടക്കും. ഞായറാഴ്ച പൊതുസഭായോഗ യും തിരുവത്താഴ ശുശ്രൂഷയും നടക്കും.
പാസ്റ്റർ ജെ.സജി, പാസ്റ്റർ ടി. ജെ. സാമുവൽ, പാസ്റ്റർ കെ.ജെ.മാത്യു, പാസ്റ്റർ സുരേഷ് ബാബു, പാസ്റ്റർ ജോ തോമസ് ഏബ്രഹാം എന്നിവർ പ്രസംഗിക്കും.
പാസ്റ്റർ വി.ടി.തോമസ്, സാംസൺ പത്തനാപുരം എന്നിവരുടെ നേതൃത്വത്തിൽ മേഖലക്വയർ ഗാനശുശ്രൂഷ നിർവഹിക്കും.

