ഏ.ജി മലയാളം ഡിസ്ട്രിക്റ്റ് ദക്ഷിണ മേഖല കൺവൻഷൻ ഒക്ടോ.1 മുതൽ

ഏ.ജി മലയാളം ഡിസ്ട്രിക്റ്റ് ദക്ഷിണ മേഖല കൺവൻഷൻ ഒക്ടോ.1 മുതൽ

നെയ്യാറ്റിൻകര: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് ദക്ഷിണ മേഖല കൺവൻഷൻ ഒക്ടോ. 1 മുതൽ 5 വരെ നെയ്യാറ്റിൻകര ആറാലുംമൂട് മാർക്കറ്റ് ഗ്രൗണ്ടിൽ നടക്കും. ബുധനാഴ്ച മുതൽ നടക്കുന്ന രാത്രി യോഗങ്ങൾ വൈകിട്ട് 5.30 നും വ്യാഴം മുതൽ നടക്കുന്ന പകൽ യോഗങ്ങൾ രാവിലെ 9നും ആരംഭിക്കും.

ദക്ഷിണ മേഖല ഡയറക്ടർ പാസ്റ്റർ ആർ. സനൽകുമാർ ഉദ്ഘാടനം നിർവഹിക്കും.

പാസ്റ്റർമാരായ ടി.ജെ. സാമുവൽ, കെ.ജെ മാത്യു, ജോർജ് പി. ചാക്കോ ന്യൂയോർക്ക്, ജ്ഞാനദാസ് ദാനം, പി.കെ ജോസ്, കെ.ജെ. തോമസ് കുമളി, ബൈജു കാട്ടാക്കട, ആർ. കെ. ഗോഡ്സൺ, സാബു കുമാർ, ഡി. കുമാർ ദാസ്, നന്നു കെ, മാത്യു സത്യനേശൻ എന്നിവർ മുഖ്യ പ്രസംഗകരായിരിക്കും. ദക്ഷിണ മേഖല ക്വയർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നല്കും.

Advt