50 വർഷം പൂർത്തീയാക്കിയ ശുശ്രൂഷകന്മാർക്ക് ആദരവ് നല്കി സിഇഎം
വാർത്ത: പാസ്റ്റർ ഷിബുജോൺ അടൂർ
തിരുവല്ല: ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിൽ 50 വർഷം സ്തുത്യർഹമായ ശുശ്രൂഷ പൂർത്തിയാക്കിയ 32 പാസ്റ്റേഴ്സിനെയും നിത്യതയിൽ വിശ്രമിക്കുന്ന പാസ്റ്റേഴ്സിന്റെ കുടുംബങ്ങളെയും തിരുവല്ലയിൽ നടക്കുന്ന അന്തർദേശീയ കൺവൻഷനിൽ ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റ് (സി ഇ എം) ജനറൽ കമ്മറ്റി ആദരിച്ചു.

സിഇഎം ജനറൽ പ്രസിഡന്റ് പാസ്റ്റർ സാംസൺ പി. തോമസ് അധ്യക്ഷത വഹിച്ചു. പാസ്റ്റർ ഫെബിൻ ബോസ് കുരുവിള കർത്തൃദാസന്മാരെ സദസിനു പരിചയപ്പെടുത്തി. അന്തർദേശീയ പ്രസിഡന്റ് പാസ്റ്റർ എബ്രഹാം ജോസഫ്, മാനേജിങ് കൗൺസിൽ ജനറൽ സെക്രട്ടറി പാസ്റ്റർ റോയ് ചെറിയാൻ തുടങ്ങിയവർ പ്രസംഗിച്ചു. ജനറൽ സെക്രട്ടറി പാസ്റ്റർ ടോണി തോമസ് സ്വാഗതവും ജനറൽ ട്രഷറർ റോഷി തോമസ് നന്ദിയും അറിയിച്ചു. ജനറൽ കോർഡിനേറ്റർ പാസ്റ്റർ സാം ജി. കോശിയുടെ നേതൃത്വത്തിൽ എക്സിക്യൂട്ടീവ് കമ്മറ്റി ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.

