ഇത് ശരിയല്ല; പാസ്റ്റർ അനീഷ് കാവാലം മാർത്തോമാ സഭയിലേക്കോ?
പാസ്റ്റർ അനീഷ് കാവാലം മാർത്തോമാ സഭയിലേക്കോ?
ഡെന്നി പുലിക്കോട്ടിൽ
ഇന്നും എന്നും... ഏതും തെറ്റായത് എഴുതിയും പറഞ്ഞും പ്രചരിപ്പിക്കൽ സമൂഹത്തിൽ പതിവ് കാഴ്‌ചയാണ്. ഇതിനിടയിലാണ് കഴിഞ്ഞ ആഴ്‌ചയിൽ സാമൂഹിക മാധ്യമങ്ങളിൽ പുതിയ വാർത്ത ഇടം പിടിച്ചത്, 'പ്രഭാഷകൻ പാസ്റ്റർ അനീഷ് കാവാലം മാർത്തോമ്മ സഭയിലേക്ക്'.
മാർത്തോമ്മ സഭയിലെ ഡോ. യൂയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെ ത്രാപ്പോലീത്തയുമായി കൂടിക്കാഴ്‌ച നടത്തിയെന്നും മാരാമൺ കൺവൻഷനിൽ വെച്ച് സഭയുടെ സുവിശേഷസംഘത്തിലേക്ക് പ്രവേശനം നൽകുന്നതുമായി ബന്ധപ്പെട്ടാണ് വാർത്ത പ്രചരിച്ചത്.
ഇത് വിശ്വാസസമൂഹത്തിനിടയിൽ ചിരിയും ആശങ്കയും വ്യത്യസ്‌ത അഭി പ്രായ പ്രകടനങ്ങൾക്കും വഴിവെച്ചു. ആരെക്കുറിച്ചും എന്തും പറയാമെന്ന ഒരു നിലവാരത്തിലേക്ക് സോഷ്യൽ മീഡിയ വന്നെത്തിയിരിക്കുന്നു. പ്രതികരിച്ചാൽ അത് കൂടുതൽ വഷളാകുമോയെന്ന ഭയത്തിൽ പലരും മറുപടിപോലും പറ യാൻ മടിക്കുകയാണ്. ശരിയും തെറ്റും അന്വേഷിക്കുന്നവരും സമൂഹത്തിൽ കുറവായി കൊണ്ടിരിക്കുന്നു. അതിനാൽ വായിച്ചതും കേട്ടതുമെല്ലാം മറ്റുള്ള വരെ അറിയിക്കുന്നതിലുള്ള വ്യഗ്രതയാണ് ഏറിവരുന്നത്.
ഈ വാർത്ത പ്രചരിച്ചതോടെ ലേഖകന് ഏറെ അടുപ്പമുള്ളവരാണ് രണ്ടുപേ രും എന്നതിനാൽ സത്യാവസ്ഥ അന്വേഷിക്കാൻ ശ്രമിക്കുകയായിരുന്നു. പിറ്റേ ന്നുതന്നെ പാസ്റ്റർ അനീഷ് കാവാലത്തെ നേരിൽ കാണാൻ അവസരമുണ്ടായി.
വാർത്തയെക്കുറിച്ച് പ്രതികരിക്കുന്നില്ലെന്നും ചിന്തയിൽപോലും ഇതുവരെ ഇല്ലാത്തത് എങ്ങനെ പ്രചരിക്കുന്നുവെന്നത് മനസിലാകുന്നില്ലെന്നും ഇതുവരെ ആരുമായും അങ്ങനെയുള്ള ചർച്ചകൾ നടത്തിയിട്ടില്ലെന്നും ഇതിനു മുൻപും എനിക്കെതിരെ വ്യത്യസ്‌ത നിലകളിൽ വ്യാജ പ്രചരണങ്ങൾ നടത്തിയിരുന്ന തായും പുഞ്ചിരിച്ച മുഖത്തോടെ പാസ്റ്റർ അനീഷ് ഗുഡ്‌ന്യൂസിനോട് പറഞ്ഞു.
പാസ്റ്റർ അനീഷുമായി നേരിട്ട് പരിചയപ്പെടുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നും ഇങ്ങനെയുള്ള വാർത്ത വന്നതോടെ ചിരിയും ആശ്ചര്യവുമാ ണ് ഉണ്ടായതെന്ന് മാർത്തോമ്മ സഫ്രഗൻ മെത്രാപ്പോലിത്ത ഡോ. യൂയാക്കിം മാർ കൂറിലോസ് ഗുഡ്‌ന്യൂസിനോട് വ്യക്തമാക്കി. ഇതിൻ്റെ പുറകിലെ ചേതോ വിഹാരം എന്താണെന്ന് മനസിലാകുന്നില്ല. കുറച്ചു കാലം മുൻപ് ഒരു മരണ ഭവനത്തിൽ പാസ്റ്ററെ കണ്ടതായി ഓർക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സാമൂഹിക മാധ്യമങ്ങൾ മുഖേന കൂടുതൽ വായനക്കാരെ സൃഷ്ടിച്ച് പണ ലാഭത്തിനുവേണ്ടി ഇത്തരം വാർത്തകൾ നൽകുന്ന പ്രവണത നമ്മുടെ സമു ഹത്തിൽ വർധിച്ചുവരുന്നു. ഇതെല്ലാം സഭകൾക്കും സമൂഹത്തിനും വ്യക്തി കൾക്കും തകർച്ചയ്ക്ക് കാരണമാകുകയേയുള്ളു. സഭാ നേതൃത്വങ്ങൾ ഇത്തരം വിഷയങ്ങളിൽ ബോധവത്ക്കരണം നടത്തേണ്ടിയിരിക്കുന്നു.
Advertisement




































































































