ട്രൂ ലൈറ്റ് ഫോർ ഏഷ്യാ ബിബ്ലിക്കൽ സെമിനാരിയുടെ പാസ്റ്റേഴ്സ് കോൺഫറൻസ് നവം.4 ന്

ട്രൂ ലൈറ്റ് ഫോർ ഏഷ്യാ ബിബ്ലിക്കൽ സെമിനാരിയുടെ പാസ്റ്റേഴ്സ് കോൺഫറൻസ് നവം.4 ന്

കൊട്ടാരക്കരട്രൂ ലൈറ്റ് ഫോർ ഏഷ്യാ ബിബ്ലിക്കൽ സെമിനാരിയുടെയും സഭകളുടെയും ആഭിമുഖ്യത്തിൽ നവം. 4 ന് രാവിലെ 9 മുതൽ വേങ്ങൂർ ട്രൂ ലൈറ്റ് ഫോർ ഏഷ്യാ സെൻ്ററിൽ പാസ്റ്റേഴ്സ് കോൺഫറൻസ് നടക്കും. പാസ്റ്റമാരായ ഡോ. ശമുവേൽ കുഞ്ഞുമോൻ, രാജു പൂവക്കാല, ഷാജി. എം.പോൾ എന്നിവർ മുഖ്യ സന്ദേശങ്ങൾ നല്കും.

സഭാവളർച്ചയിൽ കൃപാവരങ്ങളുടെയും ശുശൂഷകന്മാരുടെയും പങ്ക് എന്നതാണ് മുഖ്യവിഷയം.

ഭക്ഷണവും യാത്രാ ചിലവും ക്രമീകരിക്കുന്ന ഈ കോൺഫറൻസിനു പങ്കെടുക്കാനാഗ്രഹിക്കുന്നവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്. 300 പേർക്കാണ് പ്രവേശനം. രജിസ്ട്രേഷനു ബന്ധപ്പെടുക: 94951 69654, 94460 6870, 89213 74151