ആസാദി യൂത്ത് റിട്രീറ്റ്  ഓഗസ്റ്റ് 15-ന്  

ആസാദി യൂത്ത് റിട്രീറ്റ്  ഓഗസ്റ്റ് 15-ന്  
ad
ad
ad

കോട്ടയം: യുവാക്കൾക്കായി സംഘടിപ്പിക്കുന്ന 'ആസാദി യൂത്ത് റിട്രീറ്റ് 2026 ഓഗസ്റ്റ് 15 ശനിയാഴ്ച കോട്ടയം ഏഴാം മൈലിലുള്ള കാർമൽ ഗോസ്പൽ മിഷൻ ചർച്ചിൽ രാവിലെ 9.30 മുതൽ നടക്കും. 

അപ്പോളോജിസ്റ്റ് ബിനോയ് ജോയ്  റിട്രീറ്റിൽ മുഖ്യ പ്രഭാഷണം നടത്തും. "പുതുക്കുക, ഉന്മേഷഭരിതരാകുക, പുനരുജ്ജീവിക്കുക" (Renew, Refresh, Revive) എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ഈ ക്യാമ്പിൽ സംഗീത ശുശ്രൂഷ, വിനോദ പരിപാടികൾ, പ്രചോദനാത്മക സെഷനുകൾ, സൗഹൃദ കൂട്ടായ്മകൾ എന്നിവയും നടക്കും.

കർമ്മേൽ ഗോസ്പൽ മിഷനും തിമോത്തി ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.  വിവരങ്ങൾക്കും രജിസ്ട്രേഷനുമായി നൽകിയിരിക്കുന്ന ക്യൂ.ആർ കോഡുകൾ സ്കാൻ ചെയ്യാം.

.