ദർശനത്തിൽനിന്ന് സാമൂഹ്യസേവനത്തിലേക്ക്: ഐ എ ജി ബിസിനസ് ഹബ്ബ്
യുകെയിലെ മിഷനറി പ്രവർത്തനത്തിന് തുടക്കം കുറിച്ച് ഇരുപത് വർഷം പിന്നിടുന്ന റവ ബിനോയ് എബ്രഹാമിന്റെ ശുശ്രൂഷായാത്രയിൽ ദൈവം നൽകിയ രണ്ട് പ്രധാന ദർശനങ്ങളാണ് ഇന്ന് ഐ എ ജി യു കെ & യൂറോപ്പിന്റെ വളർച്ചയ്ക്കും പുതിയ സാമൂഹിക സംരംഭത്തിനും വഴിയൊരുക്കിയത്.
യുകെയിലും യൂറോപ്പിലും സഭകൾ സ്ഥാപിക്കുകയും ദൈവവേലയ്ക്കായി സമർപ്പിതരായ ശുശ്രൂഷകരെ ഒരുക്കുകയും ചെയ്യുക എന്ന ആദ്യ ദർശനം അനേകം സഭകളും വേലക്കാരും ഉൾപ്പെടുന്ന ഒരു വലിയ പ്രസ്ഥാനമായി വളർന്നു.
സഭയെയും സമൂഹത്തെയും ബന്ധിപ്പിക്കുന്ന ഒരു കമ്മ്യൂണിറ്റി പ്രോജക്റ്റ് എന്ന രണ്ടാമത്തെ ദർശനം യാഥാർഥ്യമാകാൻ പതിനാറു വർഷത്തെ കാത്തിരിപ്പും വലിയ സമർപ്പണവും ആവശ്യമായി വന്നു. വിമർശനങ്ങളും വെല്ലുവിളികളും ഉണ്ടായിരുന്നിട്ടും ദർശനത്തിൽ ഉറച്ചുനിന്നതിന്റെ ഫലമായി ഇന്ന് ഐ എ ജി ബിസിനസ് ഹബ്ബ് സമൂഹത്തിന് പുതിയ അവസരങ്ങൾ തുറക്കുന്നു.
യൂണിവേഴ്സിറ്റി വിദ്യാർഥികൾക്കുള്ള പ്ലേസ്മെന്റ് അവസരങ്ങൾ, എക്ലീസിയ അക്കാദമി, മുതിർന്നവർക്കായുള്ള പഠനപരിപാടികൾ, ഐടി പരിശീലനം, മീഡിയ കോഴ്സുകൾ, ഓഫീസ് വർക്ക് സ്പേസുകൾ, ബീൻ ബ്ലൂം കഫേ, ചാപ്പൽ ശുശ്രൂഷകൾ, കോൺഫറൻസ് സൗകര്യങ്ങൾ എന്നിവ ഈ സംരംഭത്തിന്റെ ഭാഗമാണ്.
ഈ ദർശനത്തോടൊപ്പം വർഷങ്ങളായി വിശ്വസ്തതയോടെ നിന്ന റവ. ജിജി തോമസ്, പാസ്റ്റർ വിൽസൺ എബ്രഹാം , പാസ്റ്റർ ബെൻ മാത്യു, പാസ്റ്റർ ജിനു മാത്യു , സിസ്റ്റർ വിൻസി വർഗീസ്, സിസ്റ്റർ ഷീമോൾ മാത്യു എന്നിവർ ഹബ്ബിന്റെ വിവിധ ഭാഗങ്ങൾ ഉദ്ഘാടനം ചെയ്തു
ഐ എ ജി യു കെ & യൂറോപ്പിലെ വിശ്വാസിസമൂഹത്തിനും നേതൃത്വനിരയ്ക്കും പൊതുസമൂഹത്തിനും ഹൃദയം നിറഞ്ഞ നന്ദി.
മനുഷ്യരുടെ പിന്തുണ പരിമിതമായാലും ദൈവം കൂടെയുണ്ടെങ്കിൽ ദൈവം ഏൽപ്പിച്ച ദൗത്യത്തിനായി മുന്നോട്ടുപോകാം.
ദൈവം നൽകിയ ദർശനങ്ങൾ അനേകർക്ക് അനുഗ്രഹമാകട്ടെ. ഐ എ ജി ബിസിനസ് ഹബ്ബിന്റെ പ്രവർത്തനങ്ങൾ സമൂഹത്തിന്റെ വളർച്ചയ്ക്കും ദൈവനാമത്തിന്റെ മഹത്വത്തിനും കാരണമാകട്ടെ.
ദൈവം വിശ്വസ്തൻ! ????




