നിലയ്ക്കാത്ത പ്രാർത്ഥനയിൽ വിമൺ കോൺഫറൻസ് 'ഹീലിംഗ് ഹാർട്ട്സ്'; നവം. 1 മുതൽ

നിലയ്ക്കാത്ത പ്രാർത്ഥനയിൽ വിമൺ കോൺഫറൻസ്  'ഹീലിംഗ് ഹാർട്ട്സ്'; നവം. 1 മുതൽ

പുനലൂർ: എ.ജി. മലയാളം ഡിസ്ട്രിക്ട് പ്രയർ ഡിപ്പാർട്ട്മെൻ്റ് നേതൃത്വം നല്കുന്ന എ.ജി. റിവൈവൽ പ്രയറായ നിലയ്ക്കാത്ത പ്രാർത്ഥനയിൽ 'ഹീലിംഗ് ഹാർട്ട്സ്' എന്ന പേരിൽ ഓൺലൈനിൽ നവം.1 മുതൽ 3 വരെ വിമൺ കോൺഫറൻസ് നടക്കും. ഇന്ത്യൻ സമയം രാത്രി 8 മുതൽ 10 വരെയാണ് സമയം.

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് വിമൺസ് മിഷണറി കൗൺസിൽ പ്രസിഡൻ്റ് സിസ്റ്റർ മറിയാമ്മ സാമുവേൽ പ്രത്യേക സന്ദേശം നല്കും. സിസ്റ്റർ ഗ്രേസ് ജോൺസൻ (വെസ്റ്റ് ബംഗാൾ) സിസ്റ്റർ ആനി എബ്രഹാം (ലുധിയാന) സിസ്റ്റർ ബിൻസി സാമുവേൽ ( യു.എസ്.എ) എന്നിവർ അനുഭവങ്ങളും സന്ദേശവും പങ്കുവയ്ക്കും.

സിസ്റ്റർമാരായ മേരിക്കുട്ടി ജോയി (ദുബായ്), സാൻ്റി കെ.കോശി (ഹൈദരാബാദ്), ലീലാമ്മ ഡാനിയേൽ (കേരളം) എന്നിവർ ഓരോ ദിവസങ്ങളിലും നേതൃത്വം നല്കും. 

സിസ്റ്റർ പ്രിയ സ്റ്റാൻലി & പാസ്റ്റർ സ്റ്റാൻലി തോമസ് (ഡൽഹി), സിസ്റ്റർ ഷേർലി സാജൻ & ടീം (രാജസ്ഥാൻ), സിസ്റ്റർ ജെസിക ജയകുമാർ & ജോഷ്വാ ജയകുമാർ (ഡൽഹി) എന്നിവർ ഗാനശുശ്രൂഷ നയിക്കും.

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് പ്രയർ ഡിപ്പാർട്ട്മെൻ്റ് നേതൃത്വം നല്കുന്ന നിലയ്ക്കാത്ത പ്രാർത്ഥന ലോക ഉണർവിനായി സഭകളെയും വ്യക്തികളെയും ദൈവം ഉപയോഗിക്കേണ്ടതിനായി ഊന്നൽ നല്കി പ്രാർത്ഥിക്കുമ്പോൾ തന്നെ ഏതൊരു പ്രാർത്ഥനാ വിഷയങ്ങളെയും ഏറ്റെടുത്ത് മദ്ധ്യസ്ഥത വഹിച്ചു പ്രാർത്ഥിച്ചു വരുന്നു . രണ്ടായിരത്തി ഇരുപത്തിമൂന്ന് ഒക്ടോബർ ഒന്നിന് രാവിലെ ആറു മണിക്ക് ആരംഭിച്ച പ്രാർത്ഥന ഇപ്പോഴും തുടർമാനമായി Zoom പ്ലാറ്റ്ഫോമിൽ നടക്കുന്നു. 

ഓരോ മണിക്കൂർ ഉള്ള സ്ലോട്ടുകളായി തിരിച്ചിരിക്കുന്ന പ്രാർത്ഥനാ ചങ്ങലയിൽ സഭാ വ്യത്യാസമെന്യേ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ സഹകരിക്കുന്നു. നിരന്തര പ്രാർത്ഥനയോടൊപ്പം വ്യത്യസ്തങ്ങളായ ആത്മീയ പരിപാടികളും പ്രത്യേക സന്ദർഭങ്ങളിൽ നടത്തിവരുന്നു.

Zoom ID: 89270649969

പാസ്കോഡ്: 2023

എന്നീ ഐ.ഡി.യും പാസ്കോഡും ഉപയോഗിച്ചോ താഴെ കൊടുത്തിരിക്കുന്ന ലിങ്കിലൂടെയോ

https://us06web.zoom.us/j/89270649969?pwd=bnJMZ3IwZTU4eCtQVHlvU2ZrM3piQT09

വിവരങ്ങൾക്ക്: പാസ്റ്റർ ജോമോൻ കുരുവിള: 6235355453, പാസ്റ്റർ ഇസഡ്.ഏബ്രഹാം: 9447223957

വാർത്ത: ഷാജൻ ജോൺ ഇടയ്ക്കാട്