ദൈവം തരുന്ന ആശയങ്ങൾ ഭരണതലത്തിലെ വിജയത്തിനു കാരണമായി: മന്ത്രി കെ.ബി.ഗണേഷ് കുമാർ

ദൈവം തരുന്ന ആശയങ്ങൾ ഭരണതലത്തിലെ വിജയത്തിനു കാരണമായി: മന്ത്രി കെ.ബി.ഗണേഷ് കുമാർ

അടൂർ: ഭരണതലത്തിൽ ഉണ്ടായ വിജയങ്ങൾക്കു പിന്നിൽ യേശുക്രിസ്തു തരുന്ന പുതിയ ഐഡിയകളിലൂടെയാണെന്ന് മന്ത്രി ഗണേഷ് കുമാർ. 

പലരും ചോദിക്കാറുണ്ട് ഈ ഐഡിയകളൊക്കെ എവിടെ നിന്നാണെന്ന്. അവയെല്ലാം യേശുവിൽ നിന്നാണെന്ന് എനിക്ക് ഉറപ്പിച്ച് പറയാനാവും. എല്ലാവിജയത്തിനും പിന്നിൽ ദൈവം തരുന്ന ആലോചനകളാണ് എന്നെ മുന്നോട്ട് നയിച്ചത്. ഇതെൻ്റെ അനുഭവമാണ്. പറന്തൽ എ ജി കൺവൻഷൻ നഗറിൽ നടക്കുന്ന ജനറൽ കൺവൻഷൻ്റെ അഞ്ചാം ദിനരാത്രിയിലെ പൊതുയോഗത്തിൽ ആശംസാ പ്രസംഗം നടത്തുകയായിരുന്നു മന്ത്രി.  

 ക്രിസ്തു നല്കിയ സമാധാനം തൻ്റെ ജീവിതത്തിലെ ഏറ്റവും പ്രധാന അനുഭവമാണെന്നും സ്വന്ത ആശയങ്ങൾ പലപ്പോഴും പാളി പോകാറുണ്ടെന്നും എന്നാൽ യേശുവിൻ്റെ ആശയവും അവിടുന്ന് നല്കുന്ന സമാധാനവും ഒരിക്കലും തകർന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

പാസ്റ്റർ കെ.ജെ മാത്യു കൺവൻഷൻ നഗറിലെ മാധ്യമ സ്റ്റാൾ സന്ദർശിച്ചപ്പോൾ. മാധ്യമ പ്രവർത്തകരായ സജി മത്തായി കാതേട്ട്, പാസ്റ്റർ സി.പി മോനായി, ഫിന്നി പി.മാത്യു, പാസ്റ്റർ തോമസ് കിടങ്ങാലിൽ എന്നിവർ

കൊട്ടാരക്കര സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ ബിനു. വി.എസ് അദ്ധ്യക്ഷനായിരുന്നു. അസംബ്ലീസ് ഓഫ് ഗോഡ് അസിസ്റ്റൻ്റ് സൂപ്രണ്ട് ഡോ.ഐസക് വി.മാത്യു മുഖ്യവചന ശുശൂഷ നിർവഹിച്ചു.

കാട്ടാക്കട സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ ജെ.എം.രജീഷ് സന്ദേശം നല്കി. ബൈബിൾ സൊസൈറ്റി കേരള സെക്രട്ടറി ജേക്കബ് ആൻ്റണി കൂടത്തിങ്കൽ ആശംസാ സന്ദേശം നല്കി. 

ബീന ക്രിസ്റ്റഫർ, ജോയിക്കുട്ടി, അടിമാലി സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ വിനോദ് വി.എസ്, കറുകച്ചാൽ സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ വി.ജെ.എബ്രഹാം എന്നിവർ പ്രാർത്ഥനാ ശുശ്രൂഷ നയിച്ചു. പാസ്റ്റർ ജോൺ മാത്യു നേതൃത്വം നല്കുന്ന എ ജി ക്വയർ ഗാനശുശ്രൂഷ നയിച്ചു.കോട്ടയം സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ ഷാജി ജോർജ് പ്രാരംഭ പ്രാർത്ഥനയും അഞ്ചൽ സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ തോമസ് മാത്യു സമാപന പ്രാർത്ഥനയും നടത്തി.

പുനലൂർ ബഥേൽ ബൈബിൾ കോളേജ് പൂർവ്വ വിദ്യാർത്ഥി സമ്മേളനത്തിന് പ്രിൻസിപ്പാൾ ഡോ.ജെയിംസ് ജോർജ് വെൺമണി, അലൂമ്നി അസോസിയേഷൻ പ്രസിഡൻ്റ് പാസ്റ്റർ ടി.വി.തങ്കച്ചൻ, സെക്രട്ടറി പാസ്റ്റർ ബിജുദാനം, ട്രഷറാർ പാസ്റ്റർ ഐജു എന്നിവർ നേതൃത്വം നല്കി.

രാവിലെ പത്തിന് നടന്ന ഡിപ്പാർട്ട്മെൻ്റ് സമ്മേളനങ്ങൾക്ക് റാന്നി ഈസ്റ്റ് സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ സി.വി.എബ്രഹാം അദ്ധ്യക്ഷനായിരുന്നു. പാസ്റ്റർമാരായ ജെ.ജോൺസൻ, ചാൾസ്ഗുണശീലൻ, പി.ബേബി, ജോമോൻ കുരുവിള എന്നിവർ പ്രസംഗിച്ചു. പതിനൊന്നിന് നടന്ന പ്രത്യേക സമ്മേളനത്തിൽ പാസ്റ്റർ ജോർജ് വർഗീസ് അദ്ധ്യക്ഷനായിരുന്നു. പാസ്റ്റർ പി.എം.ജോയി പ്രസംഗിച്ചു. ഉച്ചയ്ക്ക് രണ്ടിന് നടന്ന വികസന സമ്മേളനത്തിൽ തിരുവല്ല സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ കെ.എസ്.സാമുവേൽ അദ്ധ്യക്ഷനായിരുന്നു. പാസ്റ്റർമാരായ നിറ്റ്സൺ കെ.വർഗീസ്, റ്റി.എ.വർഗീസ്, കെ.നന്നു, ജോൺസൻ സാമുവേൽ, സന്തോഷ് ജോൺ സിസ്റ്റർ മേരിക്കുട്ടി ജോസ് എന്നിവർ പ്രസംഗിച്ചു.