നയിച്ചവര്‍ക്ക് ആദരമേകി ദൈവസഭ യൂത്ത് കമ്മറ്റി
പാലാരിവട്ടം : 27 വര്‍ഷക്കാലം ദക്ഷിണേന്ത്യ ദൈവസഭയുടെ വടക്കന്‍മേഖല യുവജന കമ്മറ്റിയെ നയിച്ച സാരഥികള്‍ക്ക് യൂത്ത് കമ്മറ്റി ആദരമൊരുക്കി. വടക്കന്‍മേഖല യൂത്ത് കമ്മറ്റി കണ്‍വീനര്‍ റവ.സാബു എബ്രഹാം, ട്രഷറര്‍ പാസ്റ്റര്‍ അനില്‍ തിമോത്തി എന്നിവര്‍ക്കായിരുന്നു ആദരം. സഭയുടെ ആസ്ഥാനമായ പാലാരിവട്ടത്തെ എക്ലീസിയ ചാപ്പലില്‍ യുവജനക്യാമ്പിന്റെ സമാപന ചടങ്ങില്‍ കൗണ്‍സില്‍ പ്രസിഡന്റ് ഇരുവര്‍ക്കും ഉപഹാരം സമ്മാനിച്ചു.
കൗണ്‍സില്‍ ട്രഷറര്‍ റവ. ഇ.പി.വര്‍ഗ്ഗീസ്, റിട്ടയേര്‍ഡ് ജഡ്ജ് ബ്രദര്‍ വിന്‍സെന്റ് ചാര്‍ളി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. വടക്കന്‍മേഖല യൂത്ത് കമ്മറ്റി കണ്‍വീനര്‍ പാസ്റ്റര്‍ തോമസ് ബിന്റോ, സെക്രട്ടറി പാസ്റ്റര്‍ ഷിന്റോ ബേബി, ട്രഷറര്‍ പാസ്റ്റര്‍ ബാബു എബ്രഹാം , കമ്മറ്റി മെംബര്‍മാരായ ബ്രദര്‍ സിജോ വര്‍ഗ്ഗീസ്, ബ്രദര്‍ ടോണി പി.എസ്. എന്നിവര്‍ നേതൃത്വം നല്കി. ആദരമേറ്റ് വാങ്ങിയവര്‍ മറുപടി പ്രസംഗവും നടത്തി.




