ശാരോൻ ഫെലോഷിപ്പ് കുന്നംകുളം സെൻ്റർ കൺവൻഷൻ ജനു.9 മുതൽ
വാർത്ത: പാസ്റ്റർ ഷിബു ജോൺ അടൂർ
കുന്നംകുളം: ശാരോൻ ഫെലോഷിപ്പ് ചർച്ച് കുന്നംകുളം സെൻ്റർ കൺവൻഷൻ ജനുവരി 9 വെള്ളി മുതൽ 11 ഞായർ വരെ കുന്നംകുളം പഴയ ബസ് സ്റ്റാൻ്റിൽ നടക്കും.
പാസ്റ്റർ ഒപി ബാബു (പാലക്കാട് റീജിയൻ മിനിസ്റ്റർ), പാസ്റ്റർ സജോ തോണികുഴിയിൽ, പാസ്റ്റർ അനിൽ കൊടിത്തോട്ടം, പാസ്റ്റർ ദാനീയേൽ വില്യംസ്, പാസ്റ്റർ കെ.വി ഷാജു, പാസ്റ്റർ റോയി ചെറിയാൻ എന്നിവർ പ്രസംഗിക്കും. സെൻ്റർ ക്വയർ ആരാധനാ നയിക്കും.
പകൽ മീറ്റിങ്ങ് വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 10 മുതൽ 1 വരെയും ഞായറാഴ്ച രാവിലെ 9 മുതൽ 1 വരെ പൊതുസഭായോഗവും (കുന്നംകുളം ശാരോൻ സഭാ ഹാളിൽ) നടക്കും
വിവരങ്ങൾക്ക്: പാസ്റ്റർ റോയിമോൻ സി മാത്യു (സെൻ്റർ മിനിസ്റ്റർ) +919495354941, പാസ്റ്റർ കെ.എൻ മണി +917025442828, പാസ്റ്റർ ഷിൻ്റോസ് കെ എം : +919562615580


