വെളിപാടിൻ്റെ പശ്ചാത്തലം

അദ്ധ്യായം 1

വെളിപ്പാടിൻ്റെ പശ്ചാത്തലം

വായനഭാഗം: വെളിപ്പാട് 1:1-8

വെളിപ്പാട് പുസ്‌തകത്തിൻ്റെ ആമുഖമാണ് ഒന്നാം അദ്ധ്യായം. 1:1-3 ആമുഖവും 22:7-21 ഒരു ഉപസംഹാരവുമാണ്.

ഒരു അതുല്യമായ ഗ്രന്ഥമാണ് വെളിപ്പാട് പുസ്‌തകം. അതിൽ നിങ്ങൾ ദൈവത്തിൻ്റെ ശബ്ദം കേൾക്കുകയും ഭാവിയിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ വിവിധ ദൃശ്യങ്ങളും ദർശനങ്ങളും കാണുകയും ചെയ്യുന്നു. ദൈവം സംസാരിക്കുന്നതും കുഞ്ഞാട് സംസാരിക്കുന്നതും വ്യത്യസ്‌തരായ ദൂതന്മാർ സംസാരിക്കുന്നതും യോഹന്നാൻ സംസാരിക്കുന്നതും നിങ്ങൾ കേൾക്കുന്നു. തേജസ്‌കരിക്കപ്പെട്ട ക്രിസ്‌തു ഏഴു പൊൻനിലവിളക്കുകളുടെ നടുവിൽ വലങ്കൈയിൽ ഏഴു നക്ഷത്രങ്ങൾ പിടിച്ചുകൊണ്ടു നിൽക്കുന്നത് നിങ്ങൾ കാണുന്നു. കർത്താവായ യേശുക്രിസ്‌തുവിൻ്റെ അതുല്യമായ ഒരു ദർശനത്തെയാണ് വെളിപ്പാട് പുസ്ത‌കം വിവരിക്കുന്നത്. ഈ പുസ്‌തകത്തിൽ, അന്ത്യകാലത്ത് സംഭവിക്കാൻ പോകുന്ന കാര്യങ്ങളെ ദൈവം അനാവരണം ചെയ്യുന്നു. ദൈവം തൻ്റെ മുഖ്യശത്രുവായ സാത്താന്റെയും അവന്റെ വീണുപോയ ദൂതന്മാരുടെയും മേൽ തന്റെ ശക്തിയും അധികാരവും കാണിക്കുന്നത് എങ്ങനെയെന്ന് നാം കാണുന്നു. കുഞ്ഞാട് സാത്താനെ തോൽപ്പിക്കുകയും ഏദൻ തോട്ടത്തിൽ ആദാമിന് നഷ്ടപ്പെട്ടതെന്തോ അത് വീണ്ടെടുക്കുകയും ചെയ്യുന്നതു നാം കാണുന്നു. കഷ്ടതയനുഭവിക്കുന്ന വിശ്വാസികൾക്ക് അവരുടെ എല്ലാ കഷ്ടതകൾക്കിടയിലും ദൈവത്തിന്റെയും കുഞ്ഞാടിന്റെയും ധൈര്യപ്പെടുത്തുന്ന വാക്കുകൾ കേൾക്കുന്നത് എത്ര ആശ്വാസകരമാണ്! 

വെളിപ്പാട് : 1-3: ആമുഖം

1-2.  ഒന്നാം അദ്ധ്യായത്തിൻ്റെ ഒന്നാം വാക്യം പുസ്‌തകത്തിൻ്റെ കേന്ദ്ര വിഷയത്തെ പ്രതിപാദിക്കുന്നു - യേശുക്രിസ്‌തുവിൻ്റെ വർത്തമാനകാല മഹത്വവും ഭാവി മഹത്വവും. പുസ്‌തകത്തിൻ്റെ ഭാവികാല, പ്രാവ ചനിക സ്വഭാവത്തെ വെളിപ്പെടുത്തുന്നതാണ് "യേശുക്രിസ്‌തുവിൻറെ വെളിപ്പാട്" എന്ന പ്രസ്‌താവന. അവിടെ "അതു തൻ്റെ ദൂതൻ മുഖാന്തരം അയച്ചു തൻ്റെ ദാസനായ യോഹന്നാന്നു പ്രദർശിപ്പിച്ചു" എന്നു പ്രസ്താവിക്കുന്നു.

ഈ പുസ്‌തകത്തിൻ്റെ രചയിതാവ് യേശുക്രിസ്‌തു ആണെന്ന് യോഹന്നാൻ എഴുതുന്നു. പിതാവായ ദൈവം ക്രിസ്‌തുവിന് പ്രവാചക സന്ദേശങ്ങൾ നൽകി. ഭാവിയിൽ സംഭവിക്കാൻ പോകുന്ന സംഭവങ്ങളെക്കുറിച്ചുള്ള സന്ദേശവുമായി ക്രിസ്‌തു തൻ്റെ ദൂതനെ യോഹന്നാന്റെ അടുത്തേക്ക് അയയ്ക്കുന്നു. താൻ ചെയ്യാൻ പോകുന്ന കാര്യങ്ങൾ ദൈവം തൻ്റെ ദാസന്മാരിൽ നിന്ന് മറച്ചുവെക്കുകയില്ല! ഉല്പ്‌പത്തി 18:17: “അപ്പോൾ യഹോവ അരുളിച്ചെയ്‌തതു: ഞാൻ ചെയ്‌വാനിരിക്കുന്നതു അബ്രാഹാമിനോടു മറെച്ചുവെക്കുമോ?" ഈ പുസ്ത‌കത്തിൽ എഴുതിയിരിക്കുന്നത് "ഉടനെ സംഭവിക്കാനുള്ളതാണ്.” “അവൻ സകലമനുഷ്യരും രക്ഷപ്രാപിപ്പാനും സത്യത്തിൻ്റെ പരിജ്ഞാനത്തിൽ എത്തുവാനും ഇച്ഛിക്കുന്നു" (1 തിമൊ. 2:4). അതുകൊണ്ടാണ് ദൈവം യേശുക്രിസ്‌തുവിന് ഈ സന്ദേശം നൽകിയത്. പിതാവ് പുത്രനു വെളിപ്പെടുത്തിയതിനെക്കുറിച്ച് യോഹന്നാൻ തൻ്റെ സുവിശേഷത്തിൽ പ്രസ്താവിച്ചിട്ടുണ്ട് (യോഹന്നാൻ 3:34-35; 5:20-24; 7:16; 8:28; 12:49, 14:10, 24; 16:15: 17:8). വെളിപ്പാടിൻ്റെ ഉള്ളടക്കം "വേഗത്തിൽ സംഭവിക്കാനുള്ള" കാര്യങ്ങളാണ്.

വാക്യം.2. “സാക്ഷീകരിച്ചു" എന്ന പദം (ഗ്രീക്ക്-എമാർട്ടുറിസെൻ) ഈ അദ്ധ്യായത്തിൽ മൂന്നു പ്രാവശ്യം കാണുന്നുണ്ട്. അതിനർത്ഥം: സാക്ഷിയാകുക, സാക്ഷ്യപ്പെടുത്തുക എന്നെല്ലാമാണ്. വെളിപ്പാടു പുസ്‌തകം ദൈവത്തിന്റെ വചനം ആണെന്നു മാത്രമല്ല, ദൈവം അതു തനിക്കു വെളിപ്പെടുത്തിയതാണ് എന്നതിനു യോഹന്നാൻ സാക്ഷ്യം വഹിക്കുകയും ചെയ്യുന്നു. "യേശുക്രിസ്‌തുവിൻ്റെ സാക്ഷ്യവും" (ഗ്രീക്ക്-മാർട്ടു റിയ) യോഹന്നാന്റെ എഴുത്തും 'താൻ കണ്ട" സകല കാര്യത്തിന്റെയും പകർത്തെഴുത്താണ് എന്നതാണ് ഇവിടെ ഉറപ്പാക്കുന്നത്.

വാക്യം. 3. ഈ പുസ്‌തകത്തിലെ ആദ്യത്തെ "ഭാഗ്യാവസ്ഥ"യെക്കുറിച്ച് (മകാറിയോസ്) ഇവിടെ പറയുന്നു. ഈ പുസ്‌തകത്തിൽ ഏഴ് ഭാഗ്യാവസ്ഥകൾ കാണാം (1:3; 14:13; 16:15, 19:9; 20:6; 22:7:14). ആ വാക്യങ്ങളെക്കുറിച്ചെല്ലാം പിന്നീട് നാം വിശദമായി പഠിക്കും. ഇവിടെ ഈ വാക്യത്തിൽ നാം രണ്ട് ഭാഗ്യാവസ്ഥകളെക്കുറിച്ച് വായിക്കുന്നു; അത് “വായിക്കുന്ന"വർക്കും, അത് കേൾക്കുകയും ഹൃദയത്തിൽ ഏറ്റുവാങ്ങി പ്രമാണിക്കുന്ന "സഭയ്ക്കും" ഉള്ളതാണ്. യോഹന്നാൻ ആരാ ധിച്ചുകൊണ്ടിരുന്ന സിനഗോഗിൽ. തിരുവെഴുത്തു വായിക്കുന്നയാൾ അത് വായിക്കുന്ന സമയത്ത് കേട്ടുകൊണ്ടിരിക്കുന്ന സഭയെ അനുഗ്ര ഹിക്കുന്നതു പതിവായിരുന്നു. വായിക്കുന്നത് സഭകൾ ഹൃദയത്തിൽ ഏറ്റെടുക്കുന്നുവെങ്കിൽ അതും അനുഗ്രഹമാണ്. സമയം അടുത്തിരി ക്കുന്നതിനാൽ അവർ ഈ കാര്യങ്ങൾ ശ്രദ്ധാപൂർവ്വം പ്രമാണിക്കണം! ക്രിസ്തു‌വിന്റെ മടങ്ങിവരവിനും ഈ പുസ്‌തകത്തിൽ എഴുതിയിരിക്കു ന്നതെല്ലാം നിവൃത്തിയാകുന്നതിനുമുള്ള സമയം അടുത്തിരിക്കുന്നു!

വാക്യം. 4-8. പൗലൊസിൻ്റെ ലേഖനങ്ങളുടെ പൊതു സ്വഭാവമായ, വാ യനക്കാരുടെമേൽ കൃപ ആശംസിക്കുന്ന വന്ദനം, യോഹന്നാൻ ഇവിടെയും രണ്ടാം ലേഖനത്തിലും ഉപയോഗിക്കുന്നു (വാ. 5). "കൃപയും സമാധാനവും" ക്രിസ്‌തീയ വിശ്വാസത്തിൻ്റെ സമ്പന്നതയെ വെളിപ്പെ ടുത്തുന്നു. കൃപ, പാപികളോടുള്ള ദൈവത്തിൻ്റെ അളവറ്റ കരുണയെയും അവരുടെ രക്ഷയ്ക്കായി സ്വപുത്രനെ ദാനമായി നൽകാനുള്ള ത്യാഗത്തെയും പ്രതിഫലിപ്പിക്കുന്നു. കൃപ നമ്മുടെ നിലയെയും (ദൈ വസന്നിധിയിലെ പദവി) സമാധാനം നമ്മുടെ അനുഭവത്തെയും (ദൈ വത്തോടുള്ള നിരപ്പ്) പ്രഖ്യാപിക്കുന്നു.

ഈ തിരുവചന ഭാഗം ഒരു വന്ദനവും ദൈവസ്‌തുതിയുമാണ്. ഇവിടെ യോഹന്നാൻ വായനക്കാരെ അഭിസംബോധന ചെയ്യുന്നു. “യോഹന്നാൻ ആസ്യയിലെ ഏഴു സഭകൾക്കും എഴുതുന്നത്.' ആസ്യ പ്രവിശ്യയിൽ (ഇന്നത്തെ തുർക്കി) നിലനിന്നിരുന്ന ഏഴ് സഭകൾക്കാണ് യോഹന്നാൻ എഴുതുന്നത്. യോഹന്നാൻ ഏഴ് യഥാർത്ഥ സഭകൾക്കാ ണ് എഴുതുന്നതെങ്കിലും, ഈ ഏഴ് സഭകളെ ഒരു പ്രത്യേക ഉദ്ദേശ്യ ത്തോടെ പരിശുദ്ധാത്മാവ് തിരഞ്ഞെടുത്തതാണ്. ഈ ഏഴു സഭകൾ അന്നും ഇന്നും ലോകത്തിൻ്റെ എല്ലാ ഭാഗങ്ങളിലുമുള്ള ദൈവത്തി ന്റെ സഭയെ പ്രതിനിധീകരിക്കുന്നു. മത്തായി 13-ൽ യേശുക്രിസ്തു പരാമർശിച്ച സ്വർഗ്ഗരാജ്യത്തിൻ്റെ പ്രത്യേകതകൾ ഈ ഏഴു സഭകൾ ക്കും ഉണ്ട്. കൂടാതെ, ഈ ഏഴു സഭകളും കഴിഞ്ഞ നൂറ്റാണ്ടുകളിലു ടെയുള്ള ദൈവസഭയുടെ വളർച്ചയായി പഠിക്കാവുന്നതാണ്. അതി നാൽ, ഏഴ് പ്രാദേശിക സഭകളോടുള്ള ഈ പ്രവചനത്തിലെ സന്ദേശം, ദൈവസഭയുടെ ആരംഭം മുതൽ ഇന്നുവരെയും തുടർന്ന് ഉൽപ്രാപണം വരെയും നീളുന്ന എല്ലാ നൂറ്റാണ്ടുകളിലുമുള്ള എല്ലാ സഭകൾക്കും ഉള്ള ദൈവരാജ്യത്തിന്റെ സന്ദേശമായി കാണേണ്ടതാണ്. സഭകൾക്കുള്ള വന്ദ നം പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിൻ്റെയും നാമത്തിലാ ണ്. കൃപയുടെയും സമാധാനത്തിന്റെയും ഉറവിടമായ പിതാവായ ദൈവ ത്തെ “ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനും" എന്നാണ് വിശേ ഷിപ്പിച്ചിരിക്കുന്നത്. ദൈവം മോശെയ്ക്കു തന്നെത്തന്നെ പരിചയപ്പെ ടുത്തുന്നത്, “ഞാൻ ആകുന്നവൻ ഞാനാകുന്നു" (പുറപ്പാട് 3:13-14; ആവർത്തനം 32:39; വെളി, 1:4) എന്നാണ്.

തുടർന്ന് ക്രമമായി പുത്രനെയും പരിശുദ്ധാത്മാവിനെയും പരാമർശി ക്കുന്നതിനാൽ ഈ പരാമർശം പിതാവായ ദൈവത്തെക്കുറിച്ചാണെന്നു മനസ്സിലാക്കാം. ഇക്കാര്യം അസാധാരണമായ വ്യാകരണഘടനയോടെ യോഹന്നാൻ ഇതര ഭാഗങ്ങളിൽ നാലു പ്രാവശ്യം സൂചിപ്പിച്ചിരിക്കുന്നു (1:8; 4:8; 11:17; 16:5). ഭൂത, വർത്തമാന, ഭാവി കാല ആശയം, പുസ്തകത്തി ന്റെ ത്രിവിധ കാലക്രമ വിഭജനത്തോട് പൊരുത്തപ്പെടുന്നതാണ് (1:19). പിതാവാം ദൈവത്തോടൊപ്പം വന്ദനത്തിൽ പങ്കുചേരുന്നത് "അവന്റെ സിംഹാസനത്തിന്മുമ്പിലുള്ള ഏഴു ആത്മാക്കൾ" ആണ് (വാ. 4). ഇത് പരിശുദ്ധാത്മാവിനെ സൂചിപ്പിക്കുന്നു എന്നു ചിലർ ചിന്തിക്കുമ്പോൾ (യെശയ്യാവ് 11:2-3) ദൈവസിംഹാനത്തിന്മുമ്പിലേക്കു പ്രവേശനമുള്ള ഏഴു ദൂതന്മാരാണ് ഇവർ (ഒ.നോ. 3:1; 4:5; 5:6) എന്നു ചിലർ വാദി ക്കുന്നു. ആത്മാവ് (ഗ്രീക്ക്-ന്യൂമാ) എന്ന പദം സാധാരണയായി ദു രാത്മാക്കളെയും (ഉദാ. പിശാചുക്കൾ, വീണുപോയ ദൂതന്മാർ) മനു ഷ്യാത്മാവിനെയും സൂചിപ്പിക്കാനാണ് ഉപയോഗിക്കാറുള്ളത് (ഒ.നോ. മർക്കൊസ് 8:12), അപൂർവ്വമായി വിശുദ്ധദൂതന്മാരെ സൂചിപ്പിക്കാനും ഈ പദം ഉപയോഗിക്കുന്നു (എബ്രായർ 1:7, 14). അപ്പൊ. പ്രവൃത്തി 23:8-9 ൽ ആത്മാവിനെയും ദൂതനെയും വ്യത്യസ്‌തമായി പറഞ്ഞിരി ക്കുന്നു. ഏഴു ആത്മാക്കൾ പരിശുദ്ധാത്മാവിനെ സൂചിപ്പിക്കുന്നു എന്നു വാദിക്കുന്നവർ അതിനാധാരമായി യെശയ്യാവ് 11 ലെ പരാമർശമാണ് ചൂണ്ടിക്കാണിക്കുന്നത്.

ഏഴ് പരിശുദ്ധാത്മാവിൻ്റെ പൂർണ്ണതയെ സൂചിപ്പിക്കുന്നു. യെശയ്യാവ് 11:2-ൽ പരിശുദ്ധാത്മാവിൻ്റെ പൂർണ്ണത നാം കാണുന്നു: "യഹോവയു ടെ ആത്മാവു ആവസിക്കും; ജ്ഞാനത്തിൻറെയും വിവേകത്തിന്റെയും ആത്മാവു, ആലോചനയുടെയും ബലത്തിൻ്റെയും ആത്മാവു, പരി ജ്ഞാനത്തിന്റെയും യഹോവാഭക്തിയുടെയും ആത്മാവു തന്നേ." പരി ശുദ്ധാത്മാവിന്റെ ഈ ഏഴ് പ്രത്യേകതകൾ വരുന്ന അധ്യായങ്ങളിൽ നാം വീണ്ടും വീണ്ടും കാണുന്നതാണ്. മൂന്ന്, ആറ്, ഏഴ്, പത്ത്, പന്ത്രണ്ട് എന്നീ സംഖ്യകളും അതിൻ്റെ ഗുണിതങ്ങളും പ്രവാചക ഗ്രന്ഥങ്ങളുടെ സവിശേഷതയാണ്. ഈ സംഖ്യകൾ നാം വെളിപ്പാടു പുസ് തകത്തിൽ വീണ്ടും വീണ്ടും കാണുന്നു (വാ. 4). യേശുക്രിസ്‌തുവിനെ അവന്റെ മൂന്ന് ഔദ്യോഗിക പദവികൾ (വാ. 5) ഉപയോഗിച്ചാണ് അഭി സംബോധന ചെയ്യുന്നത്.

1. വിശ്വസ്ത സാക്ഷി. പ്രവാചകൻ. ക്രിസ്തു‌വിനെ പ്രവാചകനായി.

2. മരിച്ചവരിൽ ആദ്യജാതൻ. മഹാപുരോഹിതൻ. ബൈബിളിൽ ആദ്യജാതന്മാർക്ക് വളരെ പ്രാധാന്യമുണ്ട്. ആദ്യജാതന്മാരെ മക്കളിൽ പ്രധാനിയായി ബൈബിൾ രേഖപ്പെടുത്തിയിട്ടുണ്ട്. ആദ്യം ജനിച്ചവർക്ക് അനന്തരാവകാശത്തിന്റെ ഇരട്ടിപങ്ക് ലഭി ക്കുക മാത്രമല്ല, അവരാണ് പുരോഹിതശുശ്രൂഷയ്ക്കു നിയമി ക്കപ്പെടുന്നതും. മിസ്രയീമിലെ ആദ്യജാതന്മാരെയാണ് ദൈവം ന്യായംവിധിച്ചത് (സങ്കീ. 78:51). ദാവീദിനെക്കുറിച്ചു ദൈവം പറഞ്ഞത്: “ഞാൻ അവനെ ആദ്യജാതനും ഭൂരാജാക്കന്മാരിൽ ശ്രേഷ്ഠനുമാക്കും" (സങ്കീ. 89:27) എന്നാണ്. യേശുക്രിസ്തു വിന്റെ ജനനത്തെക്കുറിച്ച് നാം വായിക്കുന്നു: "അവൾ (മറിയ) ആദ്യജാതനായ മകനെ പ്രസവിച്ചു" (ലൂക്കൊസ് 2:7; മത്താ. 1:25). ക്രിസ്‌തു "സർവ്വസൃഷ്ടിക്കും ആദ്യജാതൻ" ആകുന്നു (കൊലൊ. 1:15). ക്രിസ്‌തു "മരിച്ചവരുടെ ഇടയിൽ നിന്നുള്ള ആദ്യജാതൻ" (കൊലൊ. 1:18). മിസ്രയീമിലെ ആദ്യജാതന്മാർ മരിച്ചപ്പോൾ പെസഹക്കുഞ്ഞാടിൻ്റെ രക്തം തളിക്കപ്പെട്ട യി സ്രായേല്യരുടെ ആദ്യജാതന്മാർ രക്ഷപെട്ടു. “വിശ്വാസത്താൽ അവൻ കടിഞ്ഞൂലുകളുടെ സംഹാരകൻ അവരെ തൊടാതിരി പ്പാൻ പെസഹയും ചോരത്തളിയും ആചരിച്ചു" (എബ്രാ. 11:28). ക്രിസ്‌തു ശ്രേഷ്‌ഠ മഹാപുരോഹിതനാണ്. മഹാപുരോഹി തനെന്ന നിലയിൽ യേശു "ആട്ടുകൊറ്റന്മാരുടെയും പശുക്കി ടാക്കളുടെയും രക്തത്താലല്ല, സ്വന്ത രക്തത്താൽ തന്നേ ഒരി ക്കലായിട്ടു വിശുദ്ധ മന്ദിരത്തിൽ പ്രവേശിച്ചു, എന്നേക്കുമുള്ള വീണ്ടെടുപ്പ് സാധിച്ചു" (എബ്രാ. 9:12). ക്രിസ്തു മരിച്ചവരിൽ നിന്നുള്ള ആദ്യജാതനാണ്!

3. ഭൂരാജാക്കന്മാർക്ക് അധിപതി, ക്രിസ്‌തു രാജാക്കന്മാരുടെ രാജാവാണ്. അവൻ ബാബേൽ, മേദ്യ-പേർഷ്യ, ഗ്രീക്ക്, റോം, ഇൻഡ്യ, മധ്യപൂർവ്വ ദേശങ്ങൾ എന്നിവിടങ്ങളിലെ രാജാക്കന്മാ രെയും ലോകത്തിലെ സകല രാജാക്കന്മാരെയും ഭരിക്കുന്നു.

വാക്യം. 5b. യേശു നമ്മെ സ്നേഹിക്കുന്നു (തുടർ വർത്തമാനകാലക്രിയ). വർത്തമാനകാലത്ത് അവൻ നമ്മെ സ്നേഹിക്കുന്നു. നാമനുഭവിക്കുന്ന എല്ലാ ദുരിതങ്ങളിലും പീഡനങ്ങളിലും നാടുകടത്തലിൽ പോലും വിശ്വാസികൾ ക്രിസ്‌തുവിൻ്റെ തുടർച്ചയായ സ്നേഹവും കരു തലും അനുഭവിക്കുന്നുണ്ടെന്ന് യോഹന്നാന് ബോധ്യമുണ്ട്.

ഭൂതകാലത്ത് അവൻ നമ്മെ സ്നേഹിച്ചിരുന്നു. ഭൂതകാലത്തിൽ ക്രിസ്‌തുവിന്റെ സ്നേഹം അവൻറെ പാപപരിഹാര മരണത്തിലൂടെ അനിഷേധ്യമായി വെളിപ്പെട്ടു. അതിലൂടെ അവൻ പാപത്തിന്റെ അടി മത്തത്തിൽ നിന്ന് നമ്മെ വിലയ്ക്കു വാങ്ങി. ഒരിക്കൽ നാം പാപത്തി ന്റെ അടിമകളും സാത്താൻ്റെ ബന്ധനത്തിലും ആയിരുന്നു. യേശു നമ്മെ സ്നേഹിക്കുകയും വില നൽകി നമ്മെ അടിമച്ചന്തയിൽ നിന്ന് വീണ്ടെടുക്കുകയും ചെയ്‌തു. അവൻ തൻ്റെ രക്തത്താൽ നമ്മുടെ പാപ ങ്ങളിൽ നിന്ന് നമ്മെ മോചിപ്പിച്ചിരിക്കുന്നു (1 പത്രൊസ് 1:18-19).

ഭാവിയിൽ, അവൻ നമ്മെ സ്നേഹിക്കും. യേശു ഇന്നലെയും ഇന്നും എന്നേക്കും അനന്യനാണ് ! (എബ്രാ. 13:8), ആമേൻ !

വാക്യം. 6. തന്റെ പിതാവായ ദൈവത്തെ സേവിക്കുന്നതിനായി യേശു നമ്മെ ഒരു പുരോഹിത രാജത്വമാക്കി മാറ്റിയിരിക്കുന്നു (പുറപ്പാട് 19:8; യെശയ്യാവ് 61:6). യിസ്രായേലിനെക്കുറിച്ച് അവർ ഒരു "രാജത്വവും" “പുരോഹിതന്മാരും" ആയിരിക്കുമെന്ന് ദൈവം അരുളിച്ചെയ്‌തു. പുരാതന യിസ്രായേൽ പെസഹാ കുഞ്ഞാടിൻ്റെ രക്തത്താൽ വീണ്ടെടുക്കപ്പെടുകയും ചെങ്കടൽ കടന്ന് ദൈവത്തിൻ്റെ കീഴിലുള്ള ഒരു രാജ്യവും അവനെ സേവിക്കുന്ന ഒരു പുരോഹിത ജനതയും ആയിരിക്കാൻ വിളിക്കപ്പെട്ടു. ക്രിസ്‌തുവിൻ്റെ രക്തത്താൽ വീണ്ടെടുക്കപ്പെട്ട ദൈവജനത്തിന്റെ തുടർച്ചയായാണ് യോഹന്നാൻ ക്രിസ്‌തീയ സമൂഹത്തെ കാണുന്നത്. അവന് എന്നെന്നേക്കും മഹത്വവും ശക്തിയും ഉണ്ടാകട്ടെ! ആമേൻ!

വാക്യം.7. ഇതാ, അവൻ മേഘാരൂഢനായി വരുന്നു. അത് ക്രിസ്‌തുവി ന്റെ മടങ്ങിവരവിനെ കാണിക്കുന്നു. വെളിപ്പാടു പുസ്‌തകം അവന്റെ രണ്ടാം വരവിനെ കുറിച്ച് നിരവധി വാക്യങ്ങളിൽ പറയുന്നു: 2:5; 2:10, 2:16; 2:25; 3:3; 3:11, 2-3 അദ്ധ്യായങ്ങൾ ഏഴു സഭകൾക്കുള്ള ദൂതാണ്. അവയെക്കുറിച്ച് പിന്നീട് നാം ചിന്തിക്കും. സഭകൾക്കുള്ള ക്രിസ്തു‌വി ന്റെ സന്ദേശങ്ങളിൽ ആദ്യത്തെ ആറ് സഭകൾക്ക് ക്രിസ്‌തുയേശുവിന്റെ രണ്ടാം വരവിനെക്കുറിച്ചുള്ള സന്ദേശം ഉണ്ട് (മുകളിൽ ഉദ്ധരിച്ചിട്ടുണ്ട്). ഏഴാമത്തെ സഭയായ ലവോദിക്യയെക്കുറിച്ചുള്ള അതിശയകരമായ ഒരു സത്യം, യേശുക്രിസ്‌തുവിൻറെ രണ്ടാം വരവിനെക്കുറിച്ച് പരാമർശമില്ല എന്നതാണ്. ലാവോദിക്യയിലെ സഭയാണ് അവസാനത്തെസഭ. ഒരു മുന്നറിയിപ്പും കൂടാതെ ക്രിസ്‌തു വരുമെന്ന് ഇത് കാണി ക്കുന്നു. അവൻ എപ്പോൾ വേണമെങ്കിലും വരാം. ഒരുങ്ങിയിരിക്കുക. “ഞാൻ കള്ളനെപ്പോലെ വരും; തൻ്റെ ലജ്ജകാണുമാറു നഗ്നനായി നടക്കാതിരിപ്പാൻ തൻ്റെ ഉടുപ്പു സൂക്ഷിച്ചും ജാഗരിച്ചും കൊള്ളുന്നവൻ ഭാഗ്യവാൻ." ഇതാണ് ക്രിസ്‌തുവിൻ്റെ രണ്ടാം വരവിനെക്കുറിച്ചുള്ള സന്ദേശം. വെളി. 16-ൽ എഴുത്തുകാരൻ ഇത് വിശദീകരിക്കുന്നു. വി ജയിയായ യോദ്ധാവായി ക്രിസ്‌തുവിൻ്റെ മഹത്വപൂർണ്ണമായ വരവ് (മഹത്വപ്രത്യക്ഷത) വെളിപ്പാട് 19-ൽ നാം കാണുന്നു. ഒടുവിൽ, 22-ാം അദ്ധ്യായത്തിൽ ക്രിസ്‌തു തന്നെ തൻ്റെ രണ്ടാം വരവിനെപ്പറ്റി വെളി 22:7, 12, 20 വാക്യങ്ങളിൽ പറയുന്നു. ദാനീയേൽ, മനുഷ്യപുത്രൻ ആകാ ശമേഘങ്ങളോടെ വരുന്നതിനെക്കുറിച്ചു പറഞ്ഞു (ദാനീയേൽ 7:13). ദുരിതമനുഭവിക്കുന്ന ഏതൊരു സമൂഹത്തിനുമുള്ള വാഗ്ദത്തമാണിത്. ഇതാണ് നമ്മുടെ അനുഗൃഹീത പ്രത്യാശ. പഴയനിയമത്തിലെ പല പ്രവാചകന്മാരും അവൻ്റെ ഒന്നാമത്തെയും രണ്ടാമത്തെയും വരവിനായി കാത്തിരിക്കുകയായിരുന്നു. പുതിയ നിയമ എഴുത്തുകാരും അവൻ്റെ രണ്ടാം വരവിനെക്കുറിച്ച് എഴുതി. ക്രിസ്‌തുവിൻ്റെ വരവ്:

1. പ്രകൃത്യാതീതമായിരിക്കും; മേഘങ്ങളിൽ.

2. എല്ലാവരും കാണത്തക്കവിധം; ഏതു കണ്ണും.

3. അവനെ കുത്തിയവരും കൊന്നവർപോലും. പീലാത്തോസും ഹന്നാവും കയ്യഫാവും യെഹൂദന്മാരും, അവൻ്റെ സ്വന്ത ജനവും അവനെ കാണും. അവർ സകല മാനവരാശിയുടെയും പ്രതിനി ധികൾ മാത്രമാണ്. വെളി. 19-ൽ ക്രിസ്‌തുവിൻ്റെ രണ്ടാം വരവി നെക്കുറിച്ച് എഴുത്തുകാരൻ വിശദമായി പ്രതിപാദിക്കുന്നുണ്ട്.

വാക്യം. 8. താൻ ആരാണെന്ന് യേശുക്രിസ്‌തു തന്നെ ഈ ലേഖന ത്തിൽ ആദ്യമായി പറയുന്നു:

1. "ഞാൻ ആകുന്നവൻ." യേശു യഹോവയാണ്.

2. "അൽഫയും ഒമേഗയും." അവൻ "ആദ്യനും അന്ത്യനും" (വാ. 17); "ആദിയും അന്തവും" (21:6; 22:13) ആകുന്നു.

3. "ദൈവമായ കർത്താവ്." അവനാണ് മശിഹാ, അവൻ ദൈവമാ ท้!

 4. "ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനും." നിത്യനായ ദൈ വം:

 5. "സർവ്വശക്തൻ." (പാൻ്റോക്രാറ്റോർ). "സകലത്തിന്മേലും അധി കാരമുള്ളവൻ." വെളി. 1:8; 4:8; 11:17; 15:3; 16:7, 14; 19:6, 15: 21:22,

യേശു സർവ്വശക്തനായ ദൈവമാണ്. സകല മഹത്വവും അവന് വെളിപ്പാടു പുസ്തകത്തിൻ്റെ ആദ്യ അദ്ധ്യായം മുതൽ നാം ദൈവസ്തുതി കാണുന്നു. സർവ്വശക്തനായ ദൈവത്തിനു നൽകുന്ന മഹത്വത്തിന്റെയും (ഡോക്സ്) സ്‌തുതിയുടെയും വാക്കുകളാണ് ദൈവസ് തുതി (ഡോക്സോളജി). പൗലൊസ് തൻ്റെ എല്ലാ ലേഖനങ്ങളിലും ദൈവസ്തുതി എഴുതിയിട്ടുണ്ട്. പഴയ നിയമത്തിൽ നിന്നും പുതിയ നിയമത്തിൽ നിന്നുമുള്ള എൻ്റെ പ്രിയപ്പെട്ട ദൈവസ്‌തുതികൾ ഉദ്ധരി ച്ച് ഈ അധ്യായം അവസാനിപ്പിക്കാം:

 1 ദിനവൃത്താന്തം 29:10-13:

 പിന്നെ ദാവീദ് സർവ്വസഭയുടെയും മുമ്പാകെ യഹോവയെ സ്തു‌തിച്ചു ചൊല്ലിയതെന്തെന്നാൽ: ഞങ്ങളുടെ പിതാവായ യിസ്രായേലിൻ ദൈവമായ യഹോവേ, നീ എന്നും എന്നേ ക്കും വാഴ്ത്തപ്പെട്ടവൻ. യഹോവേ, മഹത്വവും ശക്തിയും തേജസ്സും യശസ്സും മഹിമയും നിനക്കുള്ളതു; സ്വർഗ്ഗത്തി ലും ഭൂമിയിലുമുള്ളതൊക്കെയും നിനക്കുള്ളതല്ലോ. യഹോ വേ, രാജത്വം നിനക്കുള്ളതാകുന്നു; നീ സകലത്തിന്നുംമീതെ തലവനായിരിക്കുന്നു. ധനവും ബഹുമാനവും നിങ്കൽനിന്നു വരുന്നു; നീ സർവ്വവും ഭരിക്കുന്നു; ശക്തിയും ബലവും നി ൻ്റെ കയ്യിൽ ഇരിക്കുന്നു; സകലത്തെയും വലുതാക്കുന്നതും ശക്തീകരിക്കുന്നതും നിൻ്റെ പ്രവൃത്തിയാകുന്നു. ആകയാൽ, ഞങ്ങളുടെ ദൈവമേ, ഞങ്ങൾ നിനക്കു സ്തോത്രം ചെയ‌ നിൻ്റെ മഹത്വമുള്ള നാമത്തെ സ്‌തുതിക്കുന്നു.

റോമർ:11:33-36:

 ഹാ, ദൈവത്തിന്റെ്റെ ധനം, ജ്ഞാനം, അറിവു എന്നിവയുടെ ആഴമേ! അവൻറെ ന്യായവിധികൾ എത്ര അപ്രമേയവും അവ ൻ്റെ വഴികൾ എത്ര അഗോചരവും ആകുന്നു. കർത്താവിന്റെ മനസ്സു അറിഞ്ഞവൻ ആർ? അവന്നു മന്ത്രിയായിരുന്നവൻ ആർ? അവന്നു വല്ലതും മുമ്പെ കൊടുത്തിട്ടു പ്രതിഫലം വാ ങ്ങുന്നവൻ ആർ? സകലവും അവനിൽ നിന്നും അവനാലും അവങ്കലേക്കും ആകുന്നുവല്ലോ; അവന്നു എന്നേക്കും മഹ ത്വം. ആമേൻ.

 സർവ്വശക്തനായ ദൈവത്തിന് മഹത്വം!