തിമഥി ചാപ്റ്റർ യു.കെയിൽ

തിമഥി  ചാപ്റ്റർ യു.കെയിൽ

സഭയുടെ സമഗ്ര വളർച്ചയ്ക്കായി സഭാ വ്യത്യാസമില്ലാതെ കാൽനൂറ്റാണ്ടിലധികമായി പ്രവർത്തിക്കുന്ന തിമഥി ഇൻസ്റ്റിറ്റ്യൂട്ടിന്റെ യു.കെ ചാപ്റ്റർ നിലവിൽ വന്നു. 

പ്രസിഡൻ്റായി ജൂഡ് ആൽബർട്ട് (Newmarket), വൈസ് പ്രസിഡൻ്റുമാരായി പാസ്റ്റർ ജിബിൻ ഏബ്രഹാം (Manchester), പാസ്റ്റർ ജെയിംസ് കെ മാത്യു (Cambridge), സെക്രട്ടറിയായി റിനോജ് ജോൺ (Manchester), ട്രഷററായി ജോബിൻ മാത്യു (Sunderland) എന്നിവർ പ്രവർത്തിക്കും.

കൂടാതെ റീജണൽ കോർഡിനേറ്റേഴ്സായി ജോമോൻ കുര്യൻ (South Yorkshire), സാം ഏബ്രഹാം (Berkshire), ആൻസൺ ആലുമൂട്ടിൽ ടൈറ്റസ് (Manchester), അജോ ഏബ്രഹാം (Midlesbrough), ജിനു ജോർജ് (Coventry), ഡെനിസ് ചെറിയാൻ (Surrey) എന്നിവരും പ്രവർത്തിക്കും.

കഴിഞ്ഞ മൂന്ന് വർഷമായി യു.കെ യുടെ വിവിധ ഭാഗങ്ങളിലെ സഭകളിൽ തിമഥി വി.ബി.എസ്സുകൾ സജീവമായി നടക്കുന്നു. യുവജന മീറ്റുഗുകൾ, ഫാമിലി സെമിനാർ എന്നിവയ്ക്ക് ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ സേവനം ലഭ്യമാകുന്നതാണ്. വി.ബി.എസ് കോഡിനേറ്റേഴ്സായി സിസ്റ്റർ ശാലോം ജിബിൻ, ബ്രദർ എബി പി. ഏബ്രഹാം എന്നിവർ പ്രവർത്തിക്കും.

 വിവരങ്ങൾക്ക്: 07737 165 502