മാതൃകാപരം: പുത്തൻ പ്രതീക്ഷകൾക്കൊപ്പം കൈകോർത്ത് സുമനസുകൾ
കവർ സ്റ്റോറി
സന്ദീപ് വിളമ്പുകണ്ടം
വേനലവധി കഴിഞ്ഞു. നവപ്രതീക്ഷകളേകി വിദ്യാലയങ്ങള്‍ വിദ്യാര്‍ഥികളെ വരവേറ്റു. ഈ അധ്യയനവര്‍ഷം നമുക്ക് എല്ലാവര്‍ക്കും അറിവിന്‍റെയും സ്നേഹത്തിന്‍റെയും സന്തോഷത്തിന്‍റെയും വര്‍ഷമാകട്ടെ.
അധ്യയനവര്‍ഷാരംഭത്തില്‍ പുത്തന്‍ പഠനോപകരണങ്ങള്‍ ലഭിക്കുമ്പോള്‍ കുട്ടികളുടെ മുഖത്തു വിടരുന്ന പുഞ്ചിരി കാണാന്‍ ഏറെ രസമാണ്. പുതിയ ബാഗും കുടയും പുസ്തകവും പേനയും പെന്‍സിലും എല്ലാ കുഞ്ഞുങ്ങളുടെയും ആഗ്രഹമാണ്. മക്കളുടെ മുഖത്തെ ചിരി മങ്ങാതിരിക്കാന്‍, സ്കൂള്‍ തുറക്കാന്‍ സമയമാകുമ്പോള്‍, പല മാതാപിതാക്കളും മാനസീക സംഘര്‍ഷം നേരിടാറുണ്ട്. വളരെ ചെറിയ സാമ്പത്തികാവശ്യമെങ്കില്‍ പോലും പല വീടുകളിലും വിദ്യാര്‍ഥികളെ സ്കൂളില്‍ അയയ്ക്കാന്‍ പെടാപ്പാടുപെടുന്നുണ്ട്. ഒന്നിലധികം കുഞ്ഞുങ്ങള്‍ വീട്ടില്‍ ഉണ്ടെകില്‍ രക്ഷിതാക്കളുടെ ടെന്‍ഷന്‍ വര്‍ധിക്കും.
ഏറെ അഭിനന്ദനം അര്‍ഹിക്കുന്ന നിരവധി നന്മപ്രവര്‍ത്തികള്‍ ഈ വര്‍ഷം ശ്രദ്ധയില്‍പെട്ടു. നിരവധി സംഘടനകളും വ്യക്തികളും സ്കൂള്‍ പഠനോപകരണങ്ങള്‍ ജാതിമതഭേദമന്യേ സൗജന്യമായി കേരളത്തിലുടനീളം നല്‍കി. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മലബാറിലും, ഇടുക്കിയിലും ഹൈറേഞ്ചിലും, തിരുവനന്തപുരത്തും കുഞ്ഞുങ്ങളുടെ മുഖത്തു ചെറുപുഞ്ചിരി വിടര്‍ത്താന്‍ വിവിധ സംഘടനകള്‍ ഓടിയെത്തി. ഒട്ടുമിക്ക ജില്ലകളിലും അര്‍ഹരായ വിദ്യാര്‍ഥികളെ കണ്ടെത്തി ബാഗുകളും കുടകളും മറ്റും നല്‍കാന്‍ പലരും മുന്നോട്ടു വന്നു. സര്‍ക്കാര്‍ സംവിധാനങ്ങളിലൂടെയും സഹായങ്ങള്‍ അര്‍ഹരെ തേടിയെത്തി.
ഇത്തരം നിരവധി സൗജന്യ പഠനോപകരണ വിതരണ വാര്‍ത്തകള്‍ ഗുഡ്ന്യൂസിലേയ്ക്ക് ലഭിച്ചിട്ടുണ്ട്. പെന്തെക്കോസ്തു സഭാ സംഘടനകളും പുത്രികാ സംഘടനകളും ഈ വര്‍ഷം ഈ മേഖലയില്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചിട്ടുണ്ട്. ജില്ലകളും, സെന്‍ററുകളും, സഭകളും കേന്ദ്രീകരിച്ച് പഠനോപകാരണവിതരണം നടന്നു. ശ്രദ്ധയില്‍പ്പെട്ട പല വിതരണ വസ്തുക്കളും ഏറെ ഗുണമേന്മ ഉള്ളതും ഈടു നില്‍ക്കുന്നവയുമാണ്.
തങ്ങളുടെ പഠനകാലത്ത് നിരവധി പ്രതിസന്ധികളെ അതിജീവിച്ച് ഉന്നതപഠനം കരസ്ഥമാക്കി, ഉയര്‍ന്ന നിലയില്‍ ജോലിചെയ്യുന്ന സന്മനസുകളുള്ള നിരവധി വ്യക്തികളാണ് ഇത്തരം പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നവരില്‍ ഏറെയും. വിദ്യാഭ്യാസ കാലയളവില്‍ തങ്ങള്‍ അഭിമുഖീകരിച്ച ബുദ്ധിമുട്ടുകള്‍ ഇന്നത്തെ വിദ്യാഥികളില്‍ ചിലര്‍ക്കെങ്കിലും ഇല്ലാതാകട്ടെ എന്നാഗ്രഹിക്കുന്നവരാണ് വിദേശത്തുള്‍പ്പെടെയുള്ള നമ്മുടെ സഹോദരങ്ങള്‍. അവരുടെയെല്ലാം വലിയ മനസ്സാണ് നമ്മുടെ കുഞ്ഞുങ്ങളില്‍ പുഞ്ചിരി ഉളവാക്കുന്നത്.
ഗുഡ്ന്യൂസ് ചാരിറ്റബിള്‍ സൊസൈറ്റി ഇത്തവണയും നൂറുകണക്കിന് കുഞ്ഞുങ്ങള്‍ക്ക് പഠനോപകരണ വിതരണം വിവിധ സ്ഥലങ്ങളില്‍ നടത്തി. പ്രസിഡന്‍റ് കുര്യന്‍ മാത്യു, ഡോ. ബിനു ഡാനിയേല്‍ ജർമ്മനി, ജോയ് പോള്‍ (യുഎസ്എ) എന്നിവര്‍ ഗുഡ്ന്യൂസിലൂടെ സഹായങ്ങള്‍ നല്‍കി. കൂടാതെ സംസ്ഥാന പിവൈപിഎ നാലു ഘട്ടങ്ങളിലായി മലബാറില്‍ ഉള്‍പ്പെടെ കേരളത്തിന്‍റെ വിവിധ സ്ഥലങ്ങളില്‍ പഠനസഹായങ്ങള്‍ എത്തിച്ചു. ഐപിസി ബഹ്റൈന്‍ സഭയും ഈ ഉദ്യമത്തില്‍ കൈകോര്‍ത്തു. ഐപിസി കൈതമറ്റം സഭ കണ്ണൂരില്‍ സഹായം എത്തിച്ചു. പാസ്റ്റര്‍ സി.സി. ബാബുവിന്‍റെ നേതൃത്വത്തില്‍ മലബാറിന്‍റെ വിവിധ സ്ഥലങ്ങളില്‍ സഹായം എത്തിച്ചു. ഗുഡ്ന്യൂസില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ചില സംഘടനകളുടെ പേരുകള്‍ മാത്രം സൂചിപ്പിച്ചെന്നേയുള്ളു, കൂടാതെ നിരവധി ക്രൈസ്തവ സംഘടനകളുമായി ബന്ധപ്പെട്ടു ഒട്ടനവധി പഠന സഹായങ്ങള്‍ വിവിധ സ്ഥലങ്ങളില്‍ എത്തിച്ചിട്ടുണ്ട്.
പ്രതിസന്ധിയില്‍ കൈത്താങ്ങാവുന്ന ഇത്തരം സംഘടനകളെയും വ്യക്തികളെയും ഓര്‍ത്ത് നമുക്ക് പ്രാര്‍ഥിക്കാം. ചെറുതാണെങ്കിലും പലരുടെയും കഠിനാധ്വാനവും വിയര്‍പ്പുമാണ് ഈ പഠനോപകരണങ്ങള്‍ എന്ന് നമുക്ക് ഓര്‍ക്കാം. മറ്റുള്ളവരെ സഹായിക്കാന്‍ കഴിവുള്ളവര്‍ അനേകരുടെ കണ്ണീരൊപ്പാന്‍ മുന്നോട്ടു വരട്ടെ. നമുക്ക് കൈകോര്‍ത്തു പ്രവര്‍ത്തിച്ചാല്‍ ആരും പിന്തള്ളപ്പെട്ടുപോകില്ല, തീര്‍ച്ച.
Advertisement















































സിവിൽ എഞ്ചിനീറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ള സിവിൽ എന്ജിനീയേഴ്സിനെ ഒമാനിലേക്ക് അവിശ്യമുണ്ട്. GCC ഡ്രൈവിംഗ് ലൈൻസ് ഉള്ളവർക്ക് മുൻഗണന. Contact: +96891154584

Advertisement



































































