പേരാമ്പ്ര സെന്റർ പിവൈപിഎ - സൺഡേസ്‌ക്കൂൾ: ഏകദിന സെമിനാർ സെപ്തം 4ന്
കോഴിക്കോട് : ഐപിസി പേരാമ്പ്ര സെന്റർ പിവൈപിഎ - സൺഡേസ്‌ക്കൂൾ സംയുക്ത ഏകദിന സെമിനാർ 'എപ്പിലോജി ' സെപ്തംബർ 4ന് വ്യാഴാഴ്ച രാവിലെ 9 മുതൽ തൊട്ടിൽപ്പാലം ഐപിസി എബനേസർ ചർച്ചിൽ നടക്കും. ഡോ. സാജൻ സി. ജേക്കബ് ക്ലാസുകൾ നയിക്കും. ഐപിസി പേരാമ്പ്ര സെന്റർ ശുശ്രുഷകൻ പാസ്റ്റർ എം.എം. മാത്യു സെമിനാർ ഉദ്ഘാടനം നിർവഹിക്കും. പ്രവേശനം സൗജന്യം.



