പാസ്റ്റർ ബേബി മാത്യു എഴുതിയ 'ദൈവീക ഉടമ്പടികൾ' മലയാളം പരിഭാഷ പുറത്തിറങ്ങി
കുമ്പനാട്: പാസ്റ്റർ ബേബി മാത്യു അടപ്പനാംകണ്ടത്തിൽ രചിച്ച 'ദൈവീക ഉടമ്പടികൾ' എന്ന പുസ്തകത്തിന്റെ പ്രകാശനം കുമ്പനാട് ഗുഡ്ന്യൂസ് റീജിയണൽ ഓഫീസിൽ നടന്നു. എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ പാസ്റ്റർ റോയി വാകത്താനം പുസ്തകത്തിന്റെ ആദ്യ പ്രതി ഐപിസി യുഎഇ റീജിയൻ പ്രസിഡൻ്റ് പാസ്റ്റർ വിൽസൻ ജോസഫിന് നൽകി പ്രകാശനം നിർവഹിച്ചു.
സുഭാഷിതം ചീഫ് എഡിറ്റർ പാസ്റ്റർ സി.പി മോനായി അധ്യക്ഷത വഹിച്ചു. ഗുഡ്ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റർ സജി മത്തായി കാതേട്ട് ആമുഖ പ്രസ്താവന നടത്തി.
ഹാലേലൂയ ചീഫ് എഡിറ്റർ പാസ്റ്റർ സാംകുട്ടി ചാക്കോ നിലമ്പൂർ, ബിനീഷ് മണലിത്തറ (മരുപ്പച്ച) എന്നിവർ ആശംസകൾ അറിയിച്ചു.
ദൈവശാസ്ത്ര പഠിതാക്കൾക്കും വിശ്വാസികൾക്കും ഒരേപോലെ പ്രയോജനപ്പെടുന്ന ഈ ഗ്രന്ഥം മലയാളം വായനക്കാരിലേക്ക് എത്തിക്കുന്നതിൽ പരിഭാഷകൻ പി. എസ് ചെറിയാൻ പ്രത്യേക ശ്രദ്ധ പതിപ്പിച്ചിട്ടുണ്ട്.
ഗുഡ്ന്യൂസ് ബുക്സ് പുറത്തിറക്കിയ പുസ്തകം പ്രമുഖ ബുക്ക് സ്റ്റാളുകളിലും കുമ്പനാട് ഹെബ്രാൻപുരത്തിന് എതിർവശത്തുള്ള ഗുഡ്ന്യൂസ് സ്റ്റാളിലും ലഭ്യമാണ് വില ₹420. ഇപ്പോൾ 300 രൂപയ്ക്ക് ലഭിക്കും.( തപാലിൽ 330 /-) വിവരങ്ങൾക്ക്: 94469 12937

