ഒരു പത്രാധിപർക്ക് ചെയ്യാൻ കഴിഞ്ഞത്
സാക്ഷ്യം
ഒരു പത്രാധിപർക്ക് ചെയ്യാൻ കഴിഞ്ഞത്
ഡോ. തോംസൺ കെ. മാത്യു
ഓറൽ റോബർട്ട്സ് യൂണിവേസിറ്റിയിൽ 37 വർഷത്തെ സേവനത്തിനുശേഷം ഞാൻ എമറിറ്റസ് പ്രൊഫസറായി വിരമിച്ചു. പൊതുയോഗങ്ങളിൽ പ്രസംഗിക്കുന്നതിനേക്കാൾ 16 വർഷം ഒആർയുവിലെ കോളേജ് ഓഫ് തീയോളജിയുടെ ഡീനായി ലഭിച്ച അനുഭവത്തെ ജന്മ രാജ്യത്തെ പെന്തെക്കോസ്‌തു ശുശ്രൂഷകരുടെ ഉന്നതനിലവാരത്തിലുള്ള പരിശീലനത്തിനുവേണ്ടി ഉപയോഗിക്കുന്നതായിരിക്കും മെച്ചം എന്നു ഞാൻ ചിന്തിച്ചു. അതൊരു ദൈവീക നടത്തിപ്പാണെന്നു പലവിധത്തിൽ ബോധ്യപ്പെട്ടു.
മാസ്റ്റേഴ്സ‌് ബിരുദങ്ങളോടോപ്പം ഡി.മിനും പി.എച്ച്.ഡിയും നൽകുന്ന ഒരു സെമിനാരി ഉൾക്കൊള്ളുന്ന ഒരു സ്ഥാപനമാണ് ഒആർയുവിലെ കോളേജ് ഓഫ് തീയോളജി. ധാരാളം സമർഥന്മാരായ പി.എച്ച.ഡി.ക്കാരുള്ള രാജ്യമാണ് ഇന്ത്യ. എന്നാൽ, സാമ്പത്തികമായി ഒരു മഹാശക്തിയായിക്കൊണ്ടിരിക്കുന്ന ഭാരതത്തിലെ പെന്തെക്കോസ്തു ശുശ്രൂഷയുടെയും ഭാവിമിഷൻ പ്രവർത്തനങ്ങളുടെയും അത്യാവശ്യം ശുശ്രൂഷയുടെയും നേതൃത്വത്തിന്റെയും നിലവാരം ഉയർത്തുന്ന പ്രൊഫഷണൽ ഡോക്ടറേറ്റായ ഡോക്ട് ഓഫ് മിനിസ്ട്രിയാണെന്നു നിരീക്ഷണത്തിൽ നിന്നും വിശദമായ സംഭാഷണത്തിൽനിന്നും മനസ്സിലാ ക്കുവാൻ കഴിഞ്ഞു. ഇൻഡ്യയിലെ അറിയപ്പെട്ട മൂന്ന് സെമിനാരികളുടെ നേതാക്കൾ ഈ കാഴ്ച്ചപ്പാടിൽ ത്യാഗപൂർവ്വം പങ്കാളികളായി. അങ്ങനെ ഏഷ്യാ തിയോളജിക്കൽ അസോസിയേഷൻ്റെ (എ.റ്റിഎ) നിലവാരത്തിൽ മൂന്നു ഡി.മിൻ. പ്രോഗ്രാമുകൾ ആരംഭിച്ചു. കേരളത്തിൽ ഇൻഡ്യാ ബൈബിൾ കോളജിലും ബാംഗ്ലൂരിൽ ന്യൂലൈഫ് കോളജിലും രാജസ്ഥാ നിൽ ഫിലഡെൽഫിയാ ബൈബിൾ കോളജിലും ഡി.മിൻ. ക്ലാസ്സുകൾ നടന്നു വരുന്നു.
പൊതുവായി പറഞ്ഞാൽ എട്ടു കോഴ്സുകൾ പൂർത്തിയായശേഷം ക്രിസ്തീയ ശുശ്രൂഷയെക്കുറിച്ച് ഒരു പ്രായോഗിക ഗവേഷണ തീസിസ് പൂർത്തിയാക്കുന്നവർക്കാണ് ഡി. മിൻ. ബിരുദം ലഭിക്കുന്നത്. മൂന്നു സെമിനാരികളിലും ആദ്യത്തെ കോഴ്‌സിൽ ഞാൻ അധ്യാപകനായിരുന്നു. രണ്ടിടത്തും സും വഴിയാണ് പഠിപ്പിച്ചത്.
ഒന്നാമത്തെ കോഴ്സിന്റെ പേര് 'ആത്മനിറവിലുള്ള ശുശ്രൂഷയുടെ വേദശാസ്ത്രം' എന്നാണ്. ഈ കോഴ്സ് എടുക്കുന്നവർ ക്ലാസുകൾക്ക് മുമ്പ് രണ്ടു പേപ്പറുകളും ക്ലാസുകൾ കഴിഞ്ഞ് ഒരു ഗവേഷണ പേപ്പർ ഉൾപ്പെടെ രണ്ടു പേപ്പറുകളും എഴുതണം. കോഴ്‌സിനു മുമ്പുള്ള ഒരു പേപ്പർ ജീവിതയാത്രയിൽ നിന്നു ലഭിച്ച ശുശ്രൂഷാപാഠങ്ങൾ എന്നു ള്ളതാണ്. അഞ്ചുവർഷമെങ്കിലും ശുശ്രൂഷയിൽ പരിചയമുള്ളവരാണ്.
എ.റ്റി.എ. നിയമപ്രകാരം ഡി. മിൻ. ഡിഗ്രിക്കു അഡ്‌മിഷൻ ലഭിക്കുന്നവർ വെറും ജീവചരിത്രം എഴുതുവാനല്ല സ്വന്തം ജീവിതത്തെ വേദശാസ്ത്ര വീക്ഷണത്തിൽ നിരീക്ഷിക്കുവാനും അതുവഴി പുതിയ ഒരു അധ്യായം തുടങ്ങുവാനും നിർബന്ധിക്കുന്ന ഒരു പേപ്പറാണു നിസാരമെന്നു തോന്നിപ്പിക്കാവുന്ന ഈ പേപ്പർ.
ദൈവവിളിയെ തിരിച്ചറിയുവാൻ സഹായിച്ചവരെയും, തടസ്സം നിന്നവരെയും കുറിച്ചെഴുതുവാനും അവരിൽനിന്നും പഠിച്ച പാഠങ്ങൾ കുറിക്കുവാനും വിദ്യാർഥികളായ പാസ്റ്ററന്മാർ നിർബന്ധിതരാകുന്നു. അതോടൊപ്പം ശുശ്രൂഷയിൽ വരുത്തിയ വ്യക്തിപരമായ തെറ്റുകളെ മറ്റുള്ളവരുടെമേൽ ചാരാതെ ഉത്ത രവാദിത്വം ഏറ്റെടുത്ത് പാഠങ്ങൾ പഠിക്കുവാനും ഈ പേപ്പർ അവസരം നൽകുന്നു.
ഇത്തരം പേപ്പറുകളിലെ സാധാരണ കഥാപാത്രങ്ങൾ മാതാപിതാക്കളും, സണ്ടേസ്‌കൂൾ അധ്യാപകരും, സുവിശേഷകരും, പാസ്റ്ററന്മാരും മറ്റുമാണ്. ഈയിടെ ലഭിച്ച ഒരു പേപ്പർ വ്യത്യസ്തമായിരുന്നു. ശു ശ്രൂഷയിൽ വന്നുചേരുവാൻ അദ്ദേഹത്തെ ശക്തമായി സ്വാധീനിച്ചത് ഗുഡ്‌ന്യൂസ് ചീഫ് എഡിറ്ററായ ബ്രദർ സി.വി. മാത്യു ആണെന്ന് ഇൻഡ്യയിൽ പല സ്ഥലങ്ങളിലും വിദേശത്തും വിവിധ നിലകളിൽ ശുശ്രൂഷിച്ചിട്ടുള്ള ഒരു ദൈവദാസൻ രേഖപ്പെടുത്തിയിരിക്കുന്നു. ഹൈസ് lകൂൾ വിദ്യാർഥിയായിരുന്നപ്പോൾ എഴുതിയ ലേഖനം പബ്ലീഷ് ചെയ്‌തതു മുതൽ പ്രിയ സി.വി.യുടെ പ്രോത്സാഹനം ലഭിച്ച ഈ പാസ്റ്റർ ശുശ്രൂഷയിൽ തൽപരനാകുവാനും വചനത്തിൻ്റെ പ്രാധാന്യതയെക്കുറിച്ചു ബോധവാനാകുവാനും ദൈവം ഉപയോഗിച്ചത് സി.വി. മാത്യു എന്ന എഴുത്തുകാരനെയും എഡിറ്ററേയുമാണന്നറിഞ്ഞു ഞാൻ ദൈവത്തെ സ്തുതിച്ചു. അക്കാഡമിക് കാരണങ്ങളാൽ ആ പാസ്റ്ററുടെ പേര് വെളിപ്പെടുത്തുവാൻ കഴിയാത്തതിൽ ഖേദിക്കുന്നു. ക്രിസ്തീയ എഴുത്ത് ഒരു ശുശ്രൂഷയാണ്. തൂലികയുടെ ചലനം വിപ്ലവം സൃഷ്ടിക്കുമെന്നു നമുക്കറിയാം. എന്നാൽ, ഒരു ക്രിസ്തീയ എഴുത്തുകാരന് തന്റെ ജീവിതവും തൂലികയും കൊണ്ട് വ്യക്തിജീവിതങ്ങളെ രൂപാന്തരപ്പെടുത്തുവാനും ദൈവവിളിയുള്ളവരെ സ്വർഗരാജ്യത്തിന്റെ വേലക്കാരാക്കുവാൻ മുമ്പോട്ടു പോകുവാൻ ആഹ്വാനം ചെയ്യുവാനും കഴിയുമെന്ന് ഈ അനുഭവം സാക്ഷ്യം പറയുന്നു.
പ്രിയപ്പെട്ട ബ്രദർ സി.വി. മാ ത്യുവിന് അഭിനന്ദനങ്ങൾ!
Advt.











