ഫലകരമായ സുവിശേഷീകരണ ദൗത്യത്തിനായി യുപിസി

ഫലകരമായ സുവിശേഷീകരണ ദൗത്യത്തിനായി യുപിസി
യുപിസി മിഷൻ സമ്മേളനം പാസ്റ്റർ തോമസ് ഫിലിപ്പ് ഉദ്ഘാടനം ചെയ്യുന്നു

കോട്ടയം: ഐക്യപ്രാർഥനയുടെയും കൂട്ടായ്‌മയുടെയും 42-ാം വർഷത്തിലെത്തിയ യുണൈറ്റഡ് പ്രെയർസെൽ (യുപിസി) ഫലകരമായ സുവിശേ ഷവേലയ്ക്കായി കോട്ടയം ജില്ലയിലെ പ്രാദേശിക സഭകളോടുചേർന്ന് പ്രവർത്തിക്കാൻ പുനരർപ്പണം ചെയ്‌തു. ആഗസ്റ്റ് 24ന് തലപ്പാടി ശാലേം ഐപിസി ഹാളിൽ ചേർന്ന യുപിസി 41-മതു വാർഷികവും മിഷൻ സമ്മേ ളനവും എജി മലയാളം ഡിസ്ട്രീക്റ്റ് കൗൺസിൽ ജനറൽ സെക്രട്ടറി പാസ്റ്റർ തോമസ് ഫിലിപ്പ് ഉദ്ഘാടനം ചെയ്‌തു. യുപിസി ജനറൽ കോ-ഓർഡിനേറ്റർ ഇവാ. എം.സി. കുര്യൻ അധ്യക്ഷത വഹിച്ചു.

അപൂർവദർശനമുള്ളവർക്കേ ദൈവവേലയിൽ അപൂർവകാര്യങ്ങൾ ദർ ശിക്കാനാവൂയെന്ന് പാസ്റ്റർ തോമസ് ഫിലിപ്പ് അഭിപ്രായപ്പെട്ടു. പ്രേഷിത ദൗത്യം പല കാരണങ്ങളിൽ ബൈപാസ്സു ചെയ്യപ്പെടുന്ന ഈ നാളുകളിൽ ഒരുമയോടും പ്രാർഥനയോടും ദൈവവേല ചെയ്യേണ്ടതിന്റെ അനിവാര്യത ഇവാ. എം.സി. കുര്യൻ ഓർമിപ്പിച്ചു. ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് എജ്യൂക്കേഷൻ ഡയറക്ടർ ഡോ. ജെയ്‌സൺ തോമസ്, ഐപിസി സീനി യർ ശുശ്രൂഷകൻ പാസ്റ്റർ രാജു പൂവക്കാല എന്നിവർ പ്രധാന സന്ദേശങ്ങൾ നൽകി.

പാസ്റ്റർ ഫിലിപ്പ് കുര്യാക്കോസ് സ്തോത്ര ശുശ്രൂഷ നിർവഹിച്ചു. പാ സ്റ്റർ സജി ജോർജ് അടിയന്തിരവിഷയങ്ങൾക്കായുള്ള മധ്യസ്ഥപ്രാർഥന നയിച്ചു. ശാലേം ഐപിസി ക്വയർ ഗാനശുശ്രൂഷയ്ക്കു നേതൃത്വം നൽ കി. പാസ്റ്റർ വിൻസി ജി. ഫിലിപ്പ് സ്വാഗതവും, പാസ്റ്റർ പി.വി. സോണി നന്ദിയും പറഞ്ഞു. പാസ്റ്റർമാരായ ജേക്കബ് വർഗീസ്, സാം കെ. വർഗീ സ്, ബിനോയ് ഈപ്പൻ, തോംസൺ പി.വി., സഹോദരന്മാരായ പി.ജെ. ജോൺ, ജോസ് എം. ജോർജ്, പി.ജെ. സ്‌കറിയ എന്നിവർ സമ്മേളനത്തിന് നേതൃത്വം നൽകി.