ഐപിസി മിഡ് വെസ്റ്റ് റീജിയൺ കൺവൻഷന് അനുഗ്രഹീത തുടക്കം


ഐപിസി മിഡ് വെസ്റ്റ് റീജിയൺ കൺവൻഷന് അനുഗ്രഹീത തുടക്കം
ad
ad
ad

സാൻ അന്റോണിയോ: പിശാച് ഒരുക്കുന്ന സാഹചര്യ സമ്മർദ്ദങ്ങളെ വിട്ടോടുവാനും പ്രലോഭനങ്ങളെ നിരാകരിക്കുവാനും ഉള്ള ആത്മീയ പക്വതയാണ് ഇന്നിന്റെ ആവശ്യമെന്ന് പാസ്റ്റർ അനീഷ് ഏലപ്പാറ പ്രസ്താവിച്ചു. സാൻ അന്റോണിയോയിൽ ആരംഭിച്ച ഐപിസി മിഡ് വെസ്റ്റ് റീജിയൺ കോൺഫറൻസിന്റെ പ്രാരംഭ ദിനത്തിൽ മുഖ്യസന്ദേശം നൽകുകയായിരുന്നു അദ്ദേഹം. സാത്താന്യ പദ്ധതികളെ തിരിച്ചറിഞ്ഞ് ആത്മബലത്തിന്റെ പുത്തൻ തലങ്ങളിലേക്ക് ഉയരുവാൻ വിശ്വാസ സമൂഹം തയാറാകണമെന്നും അദ്ദേഹം ഉദ്ബോധി പ്പിച്ചു. വടക്കേ അമേരിക്കയിലെ ഐ.പി.സി. റീജിയണുകളിൽ പ്രമുഖമായ മിഡ് വെസ്റ്റ് റീജിയണിന്റെ വാർഷിക സമ്മേളനം ചരിത്ര നഗരമായ സാൻ അന്റോണിയോയിൽ സെപ്റ്റംബർ 4-ന് റീജിയൺ പ്രസിഡന്റ് റവ. ഷിബു തോമസ് ഉദ്ഘാടനം ചെയ്തു.

ad
ad
ad

സാൻ അന്റോണിയോ ഇന്റർനാഷണൽ ബൈബിൾ ചർച്ച് മന്ദിരമാണ് ഈ വർഷത്തെ സമ്മേളനത്തിന് വേദിയാകുന്നത്. റീജിയൺ വൈസ് പ്രസിഡന്റ് പാസ്റ്റർ ജെയിംസ് പൊന്നോലിൽ അധ്യക്ഷത വഹിച്ച ഉദ്ഘാടന യോഗത്തിൽ പാസ്റ്റർ റെനി ചെറിയാൻ പ്രാരംഭ സന്ദേശം നൽകി. ജോയിന്റ് സെക്രട്ടറി വെസ്ലി മാത്യു സ്വാഗതം ആശംസിച്ചു.

തുടർന്നുള്ള ദിവസങ്ങളിൽ വിവിധ പരിപാടികളാണ് ക്രമീകരിച്ചിരിക്കുന്നത്:

• സെപ്റ്റംബർ 5 (ശനി): രാവിലെ നടക്കുന്ന സഹോദരി സമ്മേളനത്തിൽ സിസ്റ്റർ അക്സാ പീറ്റേഴ്സൺ മുഖ്യസന്ദേശം നൽകും. തുടർന്ന് youth/children വിഭാഗങ്ങൾക്കായി PYPA താലന്ത് പരിശോധന, ഉണർവ്വ് യോഗം, ഔട്ട്ഡോർ ഇവാഞ്ചലിസം, പൊതുയോഗം എന്നിവ നടക്കും.

• സെപ്റ്റംബർ 6 (ഞായർ): രാവിലെ 9:00 ന് നടക്കുന്ന സംയുക്ത ആരാധനയോടും വിശുദ്ധ കർതൃമേശയോടും കൂടെ ഈ വർഷത്തെ കൺവൻഷൻ സമാപിക്കും.

ad
ad
ad
ad
ad
ad
ad
ad
ad

സാം മാത്യു, മീഡിയ കോർഡിനേറ്റർ