ഇപിപിഎഫ് സംസ്ഥാന വാര്‍ഷികവും ലോഗോസ് ഫെസ്റ്റും സെപ്. 21ന്
കോട്ടയം: എംപ്ലോയീസ് ആന്‍ഡ് പ്രൊഫഷണല്‍സ് പ്രെയര്‍ ഫെലോഷിപ്പ് (ഇപിപിഎഫ്) 34-ാമതു സംസ്ഥാന വാര്‍ഷികത്തോടനുബന്ധിച്ചുള്ള 'ലോഗോസ് ഫെസ്റ്റ് 2026' സെപ്റ്റംബര്‍ 21ന് രാവിലെ 9.30 മുതല്‍ വൈകുന്നേരം 4.30 വരെ കോട്ടയം റെയില്‍വേ സ്റ്റേഷനു സമീപമുള്ള എം.ടി. സെമിനാരി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടത്തും.
കൊല്ലം ജില്ലാ കളക്ടര്‍ ആനി ജൂല തോമസ് ഐഎഎസ് ഉദ്ഘാടനം ചെയ്യും. ഇപിപിഎഫ് ഓണററി പ്രസിഡന്‍റും ബൈബിള്‍ സൊസൈറ്റി കേരള ഓക്സിലിയറി സെക്രട്ടറിയുമായ റവ. ജേക്കബ് ആന്‍റണി കൂടത്തിങ്കല്‍ അധ്യക്ഷത വഹിക്കും.
ചെറി ജോര്‍ജ് ചെറിയാന്‍, ഡോ. ഫിലിപ്പ് ഫിന്നി, പ്രൊഫ. സാം സ്കറിയ എന്നിവര്‍ വചനസന്ദേശം നല്‍കും. 'ഉദ്യോഗസ്ഥരുടെ സാമൂഹിക പ്രതിബദ്ധതയും ആത്മീയ ഉത്തരവാദിത്തവും' എന്നതാണ് ലോഗോസ് ഫെസ്റ്റിന്‍റെ തീം. ഇപിപിഎഫ് ക്വയര്‍ നേതൃത്വം നല്‍കുന്ന ഗാനശുശ്രൂഷ, രാജ്യത്തിനായുള്ള പ്രാര്‍ഥന, കൃതജ്ഞതാ സ്തോത്രശുശ്രൂഷ എന്നിവയും ഉണ്ടായിരിക്കും.
ഇപിപിഎഫ് ജനറല്‍ സെക്രട്ടറി ഇവാ. എം.സി. കുര്യന്‍, പി.വി. വര്‍ഗീസ്, ജോണ്‍ മാത്യു, ഷാനി മാത്യു, വി.എസ്. കുര്യന്‍, മാത്യു ജേക്കബ് തുടങ്ങിയവര്‍ നേതൃത്വം നല്‍കും. തിരുവചന സ്നേഹികള്‍ക്ക് പങ്കെടുക്കാവുന്നതാണ്. ഫോണ്‍: 9349503660






