റവ.സാം കെ ജേക്കബിന്റെ മാതാവ് ടി.സി മറിയകുട്ടി ടീച്ചർ (89) നിര്യാതയായി
റാന്നി: ശാരോൻ ബൈബിൾ കോളജ് പ്രിൻസിപ്പാളും കുറ്റപ്പുഴ ശാരോൻ സഭാ ശുശ്രൂഷകനുമായ റവ.സാം കെ. ജേക്കബിന്റെ മാതാവും റിട്ട. അധ്യാപികയുമായ കണ്ണംമ്പള്ളി ഉന്നത്താനി കാഞ്ഞിരുത്തുംമൂട്ടിൽ ടി.സി.മറിയക്കുട്ടി (മറിയക്കുട്ടി ടീച്ചർ - 89) നിര്യാതയായി. പരേതനായ കെ.സി. ചാക്കോയുടെ ഭാര്യയാണ്. കണ്ണംമ്പള്ളി ശാരോൻ സഭയുടെ ആദ്യകാല കുടുംബാംഗങ്ങളിൽ ഒന്നാണ് ചാക്കോ സാറിന്റെ കുടുംബം.
സംസ്ക്കാരം സെപ്റ്റംബർ 21 തിങ്കളാഴ്ച രാവിലെ വസതയിൽ കൊണ്ടുവന്ന ശേഷം 9 മുതൽ കണ്ണംമ്പള്ളി ശാരോൻ ചർച്ചിലെ ശുശ്രൂഷകൾക്ക് ശേഷം സഭാ സെമിത്തേരിയിൽ.
മറ്റു മക്കൾ: ഷീബ ജോൺസൺ, അനു ജേക്കബ് (മസ്കറ്റ്), മിനി ഫിലിപ്പ് (അബുദാബി).
വാർത്ത: പാസ്റ്റർ ഷിബു ജോൺ മുണ്ടക്കയം




