ഐപിസി മിഡ്‌വെസ്റ്റ് റീജിയൻ: ഐപിസി ഹ്യൂസ്റ്റൺ ഓവറോൾ ചാമ്പ്യന്മാർ; ക്രോസ് പോയിന്റ് ഒക്കലഹോമ ഫസ്റ്റ് റണ്ണേഴ്‌സ് അപ്പ്
ഹ്യൂസ്റ്റൺ: നോർത്ത് അമേരിക്കയിലെ ഐപിസി മിഡ്‌വെസ്റ്റ് റീജിയൻ കൺവെൻഷനോടനുബന്ധിച്ച് നടന്ന പിവൈപിഎ താലന്തു പരിശോധന മത്സരത്തിൽ ഐപിസി ഹ്യൂസ്റ്റൺ ചർച്ച് ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. മികച്ച പ്രകടനം കാഴ്ചവെച്ച ഒക്കലഹോമ ക്രോസ് പോയിൻ്റ് ചർച്ച് ഫസ്റ്റ് റണ്ണേഴ്‌സ് അപ്പായി തിരഞ്ഞെടുക്കപ്പെട്ടു. നോർത്ത് അമേരിക്കയിൽ ഐപിസിയുടെ ഏറ്റവും വലിയ പങ്കാളിത്തമുള്ള റീജിയനുകളിലൊന്നാണ് മിഡ്‌വെസ്റ്റ് റീജിയൺ.
ഒക്കലഹോമ ക്രോസ് പോയിൻ്റ് ചർച്ച്
ആവേശകരമായി നടന്ന സംഘഗാന മത്സരത്തിൽ ഐപിസി ഹെബ്രോൻ ഹ്യൂസ്റ്റൺ, ഒക്കലഹോമ ക്രോസ് പോയിൻ്റ് ചർച്ച് എന്നിവർ വിജയികളായി.
ഗുഡ്‌ന്യൂസിൻ്റെ എവർറോളിങ് ട്രോഫി വെസ്ളി മാത്യുവിൽ നിന്നും ഏറ്റു വാങ്ങുന്നു
ഗുഡ്‌ന്യൂസ് മീഡിയക്ക് വേണ്ടി ഓൺലൈൻ ഗുഡ്‌ന്യൂസ് സിഇഒ വെസ്‌ലി മാത്യു വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്തു. പിവൈപിഎ പ്രസിഡൻ്റ് അലൻ്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് താലന്തു പരിശോധന മത്സരങ്ങൾക്ക് നേതൃത്വം നൽകിയത്. പങ്കെടുത്ത എല്ലാ മത്സരാർത്ഥികളെയും സംഘാടകർ അഭിനന്ദിച്ചു.




