വിശ്വാസികൾ ദൈവവചനത്തിലൂന്നിയ സ്വഭാവമഹിമയ്ക്കു പ്രാധാന്യം നൽകണം: ഡോ.വർഗീസ് ഫിലിപ്പ്
ചാക്കോ കെ. തോമസ്, ബെംഗളൂരു
ഐപിസി ബെംഗളൂരു സെൻ്റർ വൺ വാർഷിക കൺവൻഷന് അനുഗ്രഹീത തുടക്കം
ബെംഗളൂരു : വിശ്വാസികൾ ദൈവവചനത്തിലൂന്നിയ സ്വഭാവമഹിമയ്ക്കു പ്രാധാന്യം നൽകണമെന്നു പാസ്റ്റർ ഡോ. വർഗീസ് ഫിലിപ്പ് പ്രസ്താവിച്ചു.
ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ (ഐപിസി) ബെംഗളൂരു സെൻ്റർ വൺ വാർഷിക കൺവൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുയായിരുന്നു ഐപിസി കർണാടക സ്റ്റേറ്റ് പ്രസിഡൻ്റുകൂടെയായ അദ്ദേഹം.
ദൈവസ്നേഹത്തിനും സ്വഭാവ രൂപവത്കരണത്തിനും പ്രാധാന്യം നൽകിയാലേ പുതുതലമുറയെ നമുക്കു സ്വാധീനിക്കാനാകൂ എന്നും അദ്ദേഹം പറഞ്ഞു. ആത്മീയ തകർച്ചകളിൽ നിന്നു നവതലമുറയെ സംരക്ഷിക്കാൻ ദൈവസഭകൾ കൂടുതൽ ജാഗ്രത പുലർത്താൻ അദ്ദേഹം വിശ്വാസികളെ ആഹ്വാനം ചെയ്തു.
പാസ്റ്റർ സി.വി.ചാക്കോ അധ്യക്ഷത വഹിച്ചു. പാസ്‌റ്റർ കെ.കെ. മാത്യു നിലമ്പൂർ നിലമ്പൂർ മുഖ്യ സന്ദേശം നൽകി.
ഹൊറമാവ് അഗര ഐപിസി ഹെഡ്ക്വാർട്ടേഴ്സ് ഓഡിറ്റോറിയത്തിൽ നടക്കുന്ന കൺവെൻഷനിൽ ദിവസവും വൈകിട്ട് 6 മുതൽ സംഗീത ശുശ്രൂഷയും സുവിശേഷയോഗവും നടക്കും. വെള്ളിയാഴ്ച രാവിലെ 10 ന് ഉപവാസ പ്രാർഥന ഉച്ചയ്ക്ക് 2.30 മുതൽ സോദരി സമാജം സമ്മേളനം 19 ന് രാവിലെ 10 മുതൽ യുവജനങ്ങൾക്കായി പ്രത്യേക ഉണർവ് യോഗം ഉച്ചയ്ക്ക് 2.30 ന് സൺഡെസ്കൂൾ പി.വൈ.പി.എ വാർഷിക സമ്മേളനവും നടക്കും .
കൺവെൻഷനിൽ പാസ്റ്റർമാരായ ബിമോനച്ചൻ കായംകുളം , ഡോ. ഡോ. എബി പീറ്റർ കോട്ടയം എന്നിവർ പ്രസംഗിക്കും. ക്രിസ്‌തീയ ഗായകൻ ബ്രദർ. റ്റിബിൻ തങ്കച്ചനൊടൊപ്പം ഡിസ്ട്രിക്റ്റ് പിവൈപി എ ക്വയർ ഗാനശുശ്രൂഷ നിർവഹിക്കും.
പാസ്റ്റർ കെ.കെ. മാത്യു (വലത്) പ്രസംഗിക്കുന്നു
സമാപന ദിവസമായ ഞായറാഴ്ച രാവിലെ 9 ന് ബെംഗളുരു സെന്റർ വൺ ഐ പി സി യുടെ കീഴിലുള്ള 23 പ്രാദേശിക സഭകളിലെ ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത ആരാധനയും തിരുവത്താഴ ശുശ്രൂഷയും നടക്കും. തിരുവത്താഴ ശുശ്രൂഷയ്ക്ക് പാസ്റ്റർ.ഡോ.വർഗീസ് ഫിലിപ്പ് നേതൃത്വം നൽകും. ഞായറാഴ്ച ഉച്ചയോടെ കൺവൻഷൻ സമാപിക്കും.
പാസ്റ്റർ ജോർജ് ഏബ്രഹാം ( ജനറൽ കൺവീനർ), പാസ്റ്റർ സജി ചക്കുംചിറ (സെൻ്റർ സെക്രട്ടറി), പാസ്റ്റർ സാബു ജോൺ ( പബ്ലിസിറ്റി കൺവീനർ) എന്നിവർ കൺവൻഷന് നേതൃത്വം നൽകും.




