മലയാളി പെന്തെക്കോസ്ത് അസോസിയേഷൻ യുകെ & യൂറോപ്പ് പ്രാർത്ഥനാ ദിനം സെപ്.12ന്


മലയാളി പെന്തെക്കോസ്ത് അസോസിയേഷൻ യുകെ & യൂറോപ്പ് പ്രാർത്ഥനാ ദിനം  സെപ്.12ന്
ad
ad
ad

MPA UK & Europe ന്റെ ആഭിമുഖ്യത്തിൽ രാജ്യത്തിന്റെ ഉണർവ്വിനായി യുകെയുടെ വിവിധ പട്ടണങ്ങളിൽ വെച്ച് നടത്തപ്പടുന്ന ഏകദിന പ്രാർത്ഥനാ സംഗമം  സെപ്.12ന് ശനിയാഴ്ച രാവിലെ 10.30  മുതൽ ഉച്ചക്ക്‌ 1വരെ പൂൾ പെന്തക്കോസ്തൽ ചർച്ചിന്റെ ആഭിമുഖത്തിൽ പൂൾ പട്ടണത്തിൽ (POOLE PENTECOSTAL CHURCH, CROMWELL ROAD, POOLE, DORSET, BH12 2NS) നടക്കും.

ad
ad
ad

 പ്രസിഡണ്ട് പാസ്റ്റർ ജെയിംസ് സാമുവേൽ ഉദ്ഘാടനം നിർവ്വഹിക്കും. പാസ്റ്റർ സജു മാവേലിക്കര മുഖ്യ സന്ദേശം നൽകും. പൂൾ ദൈവസഭയുടെ ശുശ്രൂഷകൻ പാസ്റ്റർ സാംകുട്ടി പാപ്പച്ചൻ, പ്രയർ കോർഡിനേറ്റർ പാസ്റ്റർ ജോൺസൺ ജോർജ്ജ് എന്നിവർ  നേതൃത്വം നൽകും. ഏരിയ കോർഡിനേറ്റർ  ജോൺസൻ ബേബി മീറ്റിംഗിന്റെ ക്രമീകരണങ്ങൾ നിർവ്വഹിക്കും.

എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ പാസ്റ്റർ പി.സി സേവ്യർ (വൈസ് പ്രസിഡന്റ്), പാസ്റ്റർ ജിനു മാത്യു (സെക്രട്ടറി) , പാസ്റ്റർ ബിജു ഡാനിയേൽ (ജോ. സെക്രട്ടറി), പാസ്റ്റർ റോജി രാജു (ട്രഷറർ) എന്നിവരും മറ്റ് അനുഗ്രഹീത കർത്തൃദാസന്മാരും പങ്കെടുക്കും.

രാജ്യത്തിന്റെ ഉണർവ്വിനും പട്ടണങ്ങളുടെ വിടുതലിനുമായി ക്രമീകരിക്കുന്ന ഈ മീറ്റിംഗിലേക്കു എല്ലാ ദൈവദാസന്മാരും ദൈവജനവും പങ്കെടുത്തു പ്രാർത്ഥനയിൽ  അനുഗ്രഹം പ്രാപിക്കുവാനും ഇടയാകും.  വിവരങ്ങൾക്ക്. ലോക്കൽ ഏരിയ പാസ്റ്റർ സാംകുട്ടി പാപ്പച്ചൻ 07450 107909, ഏരിയ കോർഡിനേറ്റർ  ജോൺസൻ ബേബി : 07402 952773

ad
ad
ad
ad
ad
ad
ad
ad
ad