ഇന്ത്യൻ ക്രിസ്റ്റ്യൻ ഡേ സമ്മേളനം സെപ്.19 ന്
ഡാളസ്: ടെക്സസിലെ ഇർവിംഗ് സിറ്റിയിൽ ഇന്ത്യൻ ക്രിസ്റ്റ്യൻ ഡേ സമ്മേളനം സെപ്റ്റംബർ 19 ശനിയാഴ്ച വൈകുന്നേരം 5 ന് ബെഥനി ഫുൾ ഗോസ്പൽ അസംബ്ലി ഹാളിൽ (2901 N MacArthur Blvd, Irving, TX 75062) നടക്കും.
ഇർവിംഗ് മേയർ എ.ഐ. സപാന്റ, ഷെർവിൻ ഡേസ്, ഡോ.സിസിൽ അനിയൻ എന്നിവരാണ് സമ്മേളനത്തിലെ മുഖ്യ പ്രഭാഷകർ. ഇവർക്ക് പുറമേ പ്രവാസി ഇന്ത്യൻ ക്രൈസ്തവ സമൂഹത്തെ പ്രതിനിധീകരിച്ച് വിവിധ സഭാ മേലധ്യക്ഷന്മാരും പ്രതിനിധികളും സംഘടനാ നേതാക്കളും സംസാരിക്കും.
ഇന്ത്യൻ ക്രൈസ്തവ ജനതയുടെ സമ്പന്നമായ പൈതൃകം, സംസ്‌കാരം, സഹോദര്യത്വം, ഐക്യം എന്നീ മൂല്യങ്ങളെ ഉയർത്തിക്കാട്ടുന്നതിനും ക്രിസ്തുവിന്റെ സ്‌നേഹസന്ദേശം പങ്കുവെക്കുന്നതിനുമായാണ് ഈ സമ്മേളനം സംഘടിപ്പിക്കുന്നത്.
പാസ്റ്റർ മാത്യു സാമുവൽ, പാസ്റ്റർ ജോൺ പുല്ലമ്പള്ളി, പാസ്റ്റർ പോൾ ഗോരപ്പ എന്നിവർ നേതൃത്വം നൽകും. വിവരങ്ങൾക്ക്: 469 212 3216




