വർഷിപ്പ് സെന്റർ കോളേജ് ഓഫ് തിയോളജി ബിരുദദാന സമ്മേളനം സെപ്.19 ന്
ഷാർജാ: യുഎഇയിലെ പ്രമുഖ വേദാ പാഠശാലയായ വർഷിപ് സെന്റർ കോളേജ് ഓഫ് തിയോളജിയുടെ 15 മത് ബിരുദദാന സമ്മേളനം സെപ്റ്റംബർ 19 ന് വൈകിട്ട് 7 ന് ഷാർജാ വർഷിപ്പ് സെന്റർ മെയിൻ ഹാളിൽ നടക്കും. റവ . ഡോ. സ്റ്റാലിൻ കെ . തോമസ് , റവ.ഡോ .ജെയിംസ് ആൻട്രു വിൽസൺ, കാനഡ എന്നിവർ മുഖ്യ അതിഥികൾ ആയിരിക്കുമെന്ന് കോളേജ് ഡയറക്ടർ റവ .ഡോ .വിൽസൺ ജോസഫ് അറിയിച്ചു.
ഇന്ത്യ പെന്തെകോസ്ത് ദൈവസഭയുടെ (ഐപിസി) അംഗീകാരം ഉള്ള മിഡിൽ ഈസ്റ്റ്‌ലെ ഏക ബൈബിൾ കോളേജ് ആണ് വർഷിപ് സെന്റർ കോളേജ് ഓഫ് തിയോളജി. ഈ വർഷത്തെ തീം Missio Dei എന്നതാണ്. ക്രമീകരണത്തോടും അച്ചടക്കത്തോടും ആത്മസാന്നിദ്ധ്യത്തോടും, പ്രഗൽഭരും അനുഭവ സമ്പത്തുമുള്ള അധ്യാപകരാൽ പ്രവർത്തിക്കുന്ന ബൈബിൾ കോളേജിൽ നിന്നും നൂറുകണക്കിന് വിദ്യാർത്ഥികൾ ഇതിനോടകം ദൈവ വചനം പഠിച്ച് സുവിശേഷ വേലയിൽ ആയിരിക്കുന്നു.
M.Th (മാസ്റ്റർ ഓഫ് തിയോളജി) M. Div (മാസ്റ്റർ ഓഫ് ഡിവിനിറ്റി) B. Th (ബാച്‌ലർ ഓഫ് തിയോളജി) D.Th (ഡിപ്ലോമ ഇൻ തിയോളജി) എന്നീ കോഴ്സുകളുടെ ബിരുദദാനം നടക്കുന്നതിനോടോപ്പം ജൂനിയർ കോളേജിന്റെ ബിരുദദാനവും നടക്കും. പുതിയ അദ്ധ്യായന വർഷത്തേക്കുള്ള കോഴ്സുകൾ സെപ്റ്റംബർ 23 ന് ആരംഭിക്കുമെന്ന് രജിസ്ട്രാർ റവ .റോയ് ജോർജ് അറിയിച്ചു. WCCT കൊയർ ഗാനശുശ്രുഷക്ക് നേതൃത്വം നൽകും. വിവരങ്ങൾക്ക്: 050 481 4789, 050 499 3954
വാർത്ത: കൊച്ചുമോൻ ആന്താര്യത്ത്




