പാസ്റ്റർ ടി.ജി. ഉമ്മന്റെ മകൾ അന്നമ്മ ജോർജ് (97) കർത്തൃസന്നിധിയിൽ
പത്തനാപുരം: ഐപിസി മുൻ ജനറൽ പ്രസിഡൻ്റ് പാസ്റ്റർ ടി.ജി. ഉമ്മന്റെ രണ്ടാമത്തെ മകൾ ഐപിസി പിടവൂർ സഭാംഗമായ പിടവൂർ ബഥേലിൽ അന്നമ്മ ജോർജ് (97), സെപ്റ്റംബർ 18ന് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ഭർത്താവ് പരേതനായ ടി.ഐ ജോർജ് (അഞ്ചിരണ്ടിൽ, മണക്കാല). സംസ്കാരം പിന്നീട്.
മക്കൾ: മറിയാമ്മ മാത്യു (ചെന്നൈ), പാസ്റ്റർ എ. ജി സാംകുട്ടി (ബാംഗ്ലൂർ), സൂസമ്മ തോമസ് (ഭിലായ്), ഏബ്രഹാം ജോർജ് (പനമ്പറ്റ), പാസ്റ്റർ ഉമ്മൻ ജോർജ് (പിടവൂർ), മേഴ്സി ജോൺസൺ (മഞ്ഞക്കാല).
മരുമക്കൾ: പരേതനായ ജോർജ് മാത്യു (ചെന്നൈ), ഗ്രേസി സാം, പരേതനായ പാസ്റ്റർ പി.സി.തോമസ് (ഭിലായ്), ലിസി ഏബ്രഹാം, കേണൽ ഡെയ്‌സി മത്തായി(പിടവൂർ), ഇവാ. പി.കെ. ജോൺസൺ. 19 കൊച്ചുമക്കളും 26 കൊച്ചു മക്കളുടെ മക്കളുമുണ്ട്.
(പാസ്റ്റർ ടി.ജി ഉമ്മനോടെപ്പം മക്കൾ - ഫയൽ ചിത്രം)
ഐപിസി സ്റ്റേറ്റ് മുൻ സെക്രട്ടറി പരേതനായ പാസ്റ്റർ ജോർജ് ഉമ്മൻ (പത്തനാപുരം), പരേതനായ പി.ഒ സാമുവേൽ (ബോംബെ), പാസ്റ്റർ പെനിയേൽ ചെറിയാൻ (കാനഡ), ഐപിസി ഹരിയാന സ്റ്റേറ്റ് പ്രസിഡൻ്റ് പാസ്റ്റർ എബ്രഹാം ഉമ്മൻ (ബേബികുട്ടി), പരേതയായ മറിയാമ്മ കോശി (ഡൽഹി), പരേതയായ ഏലിയാമ്മ ഈപ്പൻ (എറണാകുളം) എന്നിവർ സഹോദരങ്ങളാണ്.




