സഹോദരങ്ങൾക്ക് മെഡിക്കൽ മേഖലയിൽ ഉന്നതപഠനത്തിനു പ്രവേശനം ലഭിച്ചു

സഹോദരങ്ങൾക്ക്  മെഡിക്കൽ മേഖലയിൽ ഉന്നതപഠനത്തിനു പ്രവേശനം ലഭിച്ചു
ഡോ.അമിത് ജേക്കബ്,ഡോ.അനീന ആനി

ഗ്യാസ്ട്രോഎൻട്രോളജി ശസ്ത്രക്രിയയിലും ഓങ്കോളജി ശസ്ത്രക്രിയയിലും ഉള്ള ഉപരിപഠനത്തിനാണ് അഡ്മിഷൻ ലഭിച്ചത്

കോട്ടയം: ഐപിസി മൂലേടം സഭയിലെ സജീവാംഗങ്ങളായ മോൻസി ചാക്കോയുടെയും സുനില മോൻസിയുടെയും മക്കൾക്ക് മെഡിക്കൽ മേഖലയിലെ ഉന്നതപഠനത്തിനു പ്രവേശനം ലഭിച്ചു.

മകൻ ഡോ.അമിത് ജേക്കബ് മോൻസിക്ക് ചെന്നൈയിലെ മദ്രാസ് ഗവ.മെഡിക്കൽ കോളേജിൽ എംസിഎച്ച് ഗ്യാസ്ട്രോഎൻട്രോളജി ശസ്ത്രക്രിയയിൽ (M.CH Surgical Gastroentrolegy) ഉപരിപഠനത്തിനും മകൾ ഡോ.അനീന ആനി മോൻസി ചെന്നൈയിലെ അഡയാർ കാൻസർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ എംസിഎച്ച് സർജിക്കൽ ഓങ്കോളജിയിൽ (M.CH Surgical Oncology) ഉപരിപഠനത്തിനുമാണ് പ്രവേശനം ലഭിച്ചത്. NEET SS മാർക്കിൻ്റെ അടിസ്ഥാനത്തിലാണ് ഇരുവർക്കും പ്രവേശനം ലഭിച്ചത്.

ചെറുപ്രായം മുതൽ പഠനത്തിലും ആത്മീയ പ്രവർത്തനങ്ങളിലും  മുൻപന്തിയിലായിരിക്കുന്ന ഇരുവരേയും ഐപിസി മൂലേടം ഹെബ്രോൺ സഭ അഭിനന്ദിച്ചു.

ഡോ.അമിത് 2025 മാർച്ചിൽ കോട്ടയം ഗവൺമെൻ്റ് മെഡിക്കൽ കോളേജിൽ നിന്ന് കേരള ഹെൽത്ത് യൂണിവേഴ്‌സിറ്റിയിൽ രണ്ടാം റാങ്കോടെ ജനറൽ സർജറിയിൽ ബിരുദാനന്തര ബിരുദം (MS General Surgery) പഠനംപൂർത്തിയാക്കിയിരുന്നു. 

ഡോ.അനീന തൃശൂർ ജൂബിലിമിഷൻ മെഡിക്കൽ കോളേജിൽ നിന്ന് മികച്ച മാർക്കോടെ 2023-ൽ ജനറൽ സർജറിയിൽ ബിരുദാനന്തര ബിരുദം (MS General Surgery) പഠനം പൂർത്തിയാക്കിയിരുന്നു. 

Advt.

ആവശ്യമുണ്ട്

വീട്ടിൽ താമസിച്ച് ഒന്നരയും നാലും വയസുള്ള കുഞ്ഞുങ്ങളെ നോക്കുന്നതിന് ജോലിക്കാരിയെ ആവശ്യമുണ്ട്. ശമ്പളം: 20000 രൂപ. 

ഫോൺ:  99612 21377

Advt.