QMPC മെഗാ ക്വിസ്: ഖത്തർ ശാരോൻ സഭയ്ക്ക് ഒന്നാം സ്ഥാനം
ഖത്തർ: 20 അംഗത്വ സഭകൾ ചേർന്നു നടത്തുന്ന മലയാളി പെന്തെകോസ്തൽ കോൺഗ്രിഗേഷൻ വുമൺസ് ഫെലോഷിപ്പ് നടത്തിയ മെഗാ ബൈബിൾ ക്വിസിൽ ഫൈനൽ റൗണ്ടിൽ ഖത്തർ ശാരോൻ ഫെലോഷിപ്പ് ചർച്ച് ഒന്നാം സ്ഥാനം നേടി. രണ്ടാം സ്ഥാനം ദോഹ ഏജി ചർച്ചും മൂന്നാം സ്ഥാനം ഖത്തർ ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് സഭയും കരസ്ഥമാക്കി.
നവംബർ 8ന് ശനിയാഴ്ച നടന്ന വാർഷിക യോഗത്തിൽ വുമൺസ് ഫെലോഷിപ്പ് പ്രസിഡൻ്റ് സിസ്റ്റർ മോളി പ്രമോദ് അധ്യക്ഷത വഹിച്ചു. ഖത്തർ മലയാളി പെന്തകോസ്തൽ കോൺഗ്രിഗേഷൻ പ്രസിഡൻ്റ് പാസ്റ്റർ സാം റ്റി ജോർജ്ജ് വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
QMPC യുടെ എക്സിക്യൂട്ടീവ് അംഗങ്ങളും വാർഷിക സമ്മേളനത്തിൽ പങ്കെടുത്തു.
Advt.
























